India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങളില്‍ ഡിജിറ്റല്‍ അറസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍വചിക്കണമെന്നും സ്വത്തുക്കള്‍ മരവിപ്പിക്കുന്നതടക്കം കഠിന ശിക്ഷകളുള്ള കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം വച്ചത്. ഡീപ്പ്‌ഫേക്കുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ നിര്‍വചിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് കോടതി പറഞ്ഞു.
അതേസമയം ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടുന്നതിനായി സര്‍ക്കാര്‍ നിയമം തയ്യാറാക്കി വരികയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

Recent Posts