Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം:കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്.പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് കുണ്ടറ സ്വദേശി സിയാദ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍ സിയാദിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.ഒന്നര മാസം മുമ്പാണ് 13 വയസുകാരനെ കാണാന്‍ ഇല്ലെന്ന പരാതിയില്‍ അയല്‍വാസിയായ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തൊട്ടടുത്ത ദിവസം രാവിലെ വിട്ടയച്ചിരുന്നു. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിയാദ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ വെച്ച് മര്‍ദിച്ചു എന്ന് സിയാദ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.

അതേസമയം സിയാദിന്റെ മരണ കാരണം ഹൃദയത്തിലെ അണുബാധയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Recent Posts