India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സൂറത്ത്: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ തട്ടിക്കൊണ്ടുപോയ 75 വയസ്സുള്ള ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ, കുടുംബം 4 ദശലക്ഷം യൂറോ (ഏകദേശം 44 കോടി രൂപ) മോചനദ്രവ്യം നൽകിയതിനെ തുടർന്ന് മോചിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വ്യാപാരിയായ ധീരു രാമാണിയെ ‌ഏപ്രിലിലാണ് തട്ടിക്കൊണ്ടുപോയത്. അടുത്തിടെ ഒരു സ്വർണഖനി സ്വന്തമാക്കിയതിനെ തുടർന്ന് അദ്ദേഹം മാലിയിലായിരുന്നു താമസം. ഗുജറാത്തിലെ അംറേലി ജില്ലയിൽ നിന്നുള്ള ധീരു രാമാണി, അമേരിക്കയിലേക്ക് മാറുന്നതിന് മുൻപ് സൂററ്റിലെ വജ്രവ്യാപാരവുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബം നിലവിൽ അന്താരാഷ്‌ട്ര വജ്രവ്യാപാര രംഗത്ത് പ്രവർത്തിച്ചു വരികയാണ്.

പിടിഐ റിപ്പോർട്ട് അനുസരിച്ച്, ധീരു രാമാണിയുടെ മോചനത്തിനായി തട്ടിക്കൊണ്ടുപോയവർ തുടക്കത്തിൽ ഏകദേശം 100 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ കുടുംബം ചർച്ചകൾ നടത്തി തുക കുറയ്‌ക്കുകയും, 4 ദശലക്ഷം യൂറോ നൽകി കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കുകയുമായിരുന്നു.

Recent Posts