Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

ഡോ. സുകുമാര്‍ കാനഡ by ഡോ. സുകുമാര്‍ കാനഡ
Jul 27, 2026, 09:39 am IST
in Samskriti
വിരാധവധം

വിരാധവധം

രാമസീതാലക്ഷ്മണന്മാര്‍ ദണ്ഡകവനത്തിലൂടെ ചെയ്ത യാത്ര വെറും ശാരീരിക സഞ്ചാരമായിരുന്നില്ല. അത് ദിവ്യ സത്സംഗങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഇടയാക്കിയ തീര്‍ത്ഥാടനമായിരുന്നു. അത്രിമുനിയുടെ പ്രശാന്തമായ ആശ്രമ പ്രദേശം വിട്ട് മൂവരും ദണ്ഡകവനത്തിന്റെ ഉള്‍ക്കാട്ടിലേയ്‌ക്ക് പോയി. ദണ്ഡകവനം, അസിംഹങ്ങള്‍, പുലികള്‍, കൊടുംവിഷമുള്ള പാമ്പുകള്‍, ദുഷ്ടരാക്ഷസര്‍ തുടങ്ങി ഏറെ അപകടങ്ങള്‍ നിറഞ്ഞ കൊടുംകാടാണ്. ലക്ഷ്മണന്‍ മുന്നിലും സീത നടുക്കും രാമന്‍ പിന്നിലുമായി നടക്കവേ അവര്‍ക്ക് മുന്നില്‍ വിരാധനെന്ന ക്രൂരരാക്ഷസന്‍ പ്രത്യക്ഷപ്പെട്ടു. രാമന്‍, മിന്നല്‍വേഗത്തില്‍ പായുന്ന അമ്പുകള്‍ തുരുതുരാ എയ്ത് അവന്റെ ഭീഷണി അവസാനിപ്പിച്ചപ്പോള്‍, അവന്റെ സ്ഥാനത്ത് പ്രകാശരൂപമായി മാറിയ വിദ്യാധരന്‍ നിറഞ്ഞ ഹൃദയത്തോടെ രാമനെ സ്തുതിച്ചു.

യാത്ര തുടര്‍ന്ന്, മൂവരും ശരഭംഗമുനിയുടെ ആശ്രമത്തില്‍ എത്തി.

പെട്ടെന്നുതന്നെ വനത്തില്‍ രാമന്റെ സാന്നിദ്ധ്യമുണ്ടെന്ന വാര്‍ത്ത മുനിമാരുടെയിടയില്‍ പരന്നു. അടുത്തുള്ള ആശ്രമങ്ങളിലെ ഋഷിമാര്‍ രാമനെ കാണാന്‍ കൂട്ടമായി എത്തിച്ചേര്‍ന്ന് ആദരവോടെ രാമനെ സമീപിച്ചു, അയോദ്ധ്യയുടെ രാജകുമാരനായി മാത്രമല്ല, രാമനെ മഹാവിഷ്ണുവായും കൂടെയുള്ള സീതാലക്ഷ്മണന്മാരെ, മഹാലക്ഷ്മിയും ആദിശേഷനുമായും അവര്‍ തിരിച്ചറിഞ്ഞു.

പിന്നീടവര്‍ സുതീക്ഷ്ണമുനിയുടെ ശാന്തമായ ആശ്രമത്തിലേക്ക് പോയി.

ഭക്തിയില്‍ മുഴുകിയിരുന്ന സുതീക്ഷ്ണന്‍ രാമനെ വിനയത്തോടെ സ്വാഗതം ചെയ്ത് സ്തുതിച്ചു. രാമനെ ദേവന്മാര്‍ക്കുപോലും അറിയാന്‍ കഴിയാത്ത പരംപൊരുളാണെന്നു പുകഴ്‌ത്തി. മുനി ഒരേയൊരു വരം മാത്രമേ രാമനോട് ആവശ്യപ്പെട്ടുളളു: ”തന്റെ മനസ്സ് ലൗകീകമായ ആസക്തികളില്‍നിന്നും മായയില്‍നിന്നും മുക്തമായി രാമന്റെ പത്മപാദങ്ങളില്‍ ഉറച്ചിരിക്കണം.”

അഗസ്ത്യാശ്രമത്തില്‍ സുതീക്ഷ്ണന്റെ നേതൃത്വത്തില്‍ അവര്‍ അഗസ്ത്യമുനിയുടെ ആശ്രമത്തിലേക്ക് യാത്ര തിരിച്ചു. ഋഷിമാരുമായി സംവദിച്ച് അവര്‍ വഴിയില്‍ ലളിതമായ ഭക്ഷണം ആസ്വദിച്ചു. രാമനും കൂട്ടരും അവിടെ എത്തിയ പ്പോള്‍, ഋഷി അഗസ്ത്യന്‍ അതിയായ ആനന്ദത്തോടെ അവരെ സ്വീകരിച്ചു.

അജ്ഞാനവും ദ്വന്ദ്വഭാവവും ഭക്തിയിലൂടെയും സ്വയം പരിശോധനയിലൂടെയും മറികടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആത്മാവിനെ മോക്ഷത്തിലേക്ക് നയിക്കുന്നതിന് സത്സംഗവും ജ്ഞാനികളുമായുള്ള സഹവാസവും എത്ര പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം സുദൃഢമായി അറിയിച്ചു.

രാമന്റെ അവതാരദൗത്യത്തെ തന്റെ ദിവ്യദൃഷ്ടിയില്‍ കണ്ട അഗസ്ത്യമുനി ശക്തിമത്തായ കുറേ ആയുധങ്ങള്‍ രാമന് സമ്മാനിച്ചു. നദീതീരത്തുള്ള പഞ്ചവടിയെന്ന സ്ഥലം അവര്‍ക്ക് കുടില്‍കെട്ടി താമസിക്കാന്‍ ഉചിതമാണെന്ന് അദ്ദേഹം രാമന് പറഞ്ഞുകൊടുത്തു. രാമന്‍ അഗസ്ത്യമഹര്‍ഷിയെ നമസ്‌ക്കരിച്ചു യാത്ര തുടര്‍ന്നു.

ജടായുസംഗമം
പഞ്ചവടിയിലേക്കുള്ള പാതയില്‍, തണല്‍മരങ്ങളുടെ താഴെ വിശ്രമിക്കുന്ന പ്രായമേറെയുള്ള കഴുകന്‍ ജടായുവിനെ അവര്‍ കണ്ടുമുട്ടി. ആദ്യം ഭീകരരൂപിയായ പക്ഷിയെ വേഷംമാറിയ രാക്ഷസനാണെന്ന് തെറ്റിദ്ധരിച്ച്, രാമന്‍ വില്ല് കുലക്കാനൊരുങ്ങുന്നുണ്ട്. പക്ഷേ ജടായു വിനയത്തോടെ രാമനു മുന്നില്‍ ദശരഥരാജാവുമായുള്ള തന്റെ സൗഹൃദം വെളിപ്പെടുത്തി. രാമന്‍ ജടായുവിനെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ച് തങ്ങള്‍ താമസിക്കുന്നതിന് സമീപം വസിക്കുവാന്‍ ക്ഷണിച്ചു. അങ്ങനെ തുടങ്ങിയ ഒരപൂര്‍വ്വസൗഹൃദം പിന്നീട് വളരെ വിലപ്പെട്ടതായിത്തീര്‍ന്നു.

പഞ്ചവടീപ്രവേശം
പഞ്ചവടിയില്‍ എത്തിയ ജ്യേഷ്ഠനും അനുജനും ചേര്‍ന്ന് ചെറുതെങ്കിലും സുന്ദരമായ ഒരു കുടില്‍ പണിതു. പ്രശാന്തമായ പരിസരം അവര്‍ക്ക് ഏറെ സമാധാനം നല്‍കി. ഇവിടെയും ലക്ഷ്മണന്‍ രാത്രികളില്‍ ഉറങ്ങാതെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയമ്മയേയും സംരക്ഷിക്കാന്‍ കാവല്‍ നിന്നു.

 

Tags: ramayanaചിത്രരാമായണംജടായുസംഗമംപഞ്ചവടീപ്രവേശം
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

Samskriti

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.