Kerala

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവേഴ്സിന്റെ തീരുമാനം. ഇന്നലെ മുതൽ മറ്റ് ആപ്പുകൾ ഉപയോഗിച്ച് സർവീസുകൾ പുനരാരംഭിച്ചു. മാനേജുമെന്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം.

ന്യായമായ അടിസ്ഥാന നിരക്കുകൾ ഉറപ്പാക്കുക, ഡ്രൈവർ സൗഹൃദ നിലപാട് സ്വീകരിക്കുക മുതലായ ആവശ്യങ്ങളാണ് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് മുന്നോട്ട് വച്ചിരുന്നത്. ഇന്ന് കൊച്ചിയിൽ മാനേജ്മെന്റുമായി നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് ഊബർ ആപ്പ് ബഹിഷ്കരിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. റാപ്പിഡോ, ഒല അടക്കമുള്ള ആപ്പുകൾ ഉപയോഗിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം.

കേരള സർക്കാരിന്റെ ‘കേരള സവാരി’ ഉൾപ്പെടെയുള്ള ആപ്പുകളും പ്രയോജനപ്പെടുത്തും. ഊബർ ഉയർന്ന കമ്മിഷൻ വാങ്ങുന്നു എന്നതുൾപ്പെടെയാണ് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സിന്റെ ആരോപണം. ഇന്ന് നടക്കാനിരിക്കുന്ന ചർച്ചയ്‌ക്ക് ശേഷമാകും തുടർ നടപടികൾ ആലോചിക്കുക.

Recent Posts