ന്യൂദല്‍ഹി: വളരെ ലളിതമായി, ഒട്ടും ശബ്ദമുയര്‍ത്താതെ, ഒരു തമാശ പറയുംപോലെ ഒരു പെണ്‍കുട്ടി പറഞ്ഞത് മോദിയെ കൊല്ലണം എന്നാണ്. വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന എന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്കില്‍ ഈ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായി പ്രചരിച്ചത്. അത് സമൂഹമാധ്യമങ്ങളില്‍ പാട്ടായി. ഇതോടെ ഈ പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
ഭാരതത്തിന്റെ പ്രധാനമന്ത്രിയെ വെടിവെച്ചു കൊല്ലണം ഈ ചേച്ചിക്ക് pic.twitter.com/hngAwmfxDX
— Tom Mathews Moolamattom (@TMoolamattom) July 24, 2026
മറ്റൊാള്‍ക്ക് ഇന്ത്യന്‍ പാർലമെന്‍റ് ആക്രമിച്ചു ബംഗ്ലാദേശ് മോഡൽ കലാപം ഉണ്ടാക്കണം..ഇയാളുടെ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ പാട്ടായി. സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും ഭീഷണിയും ഉയര്‍ന്നതോടെ രണ്ടാമത്തെയാള്‍ മാപ്പു പറഞ്ഞു.
പക്ഷെ ആദ്യത്തെ യുവതി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെയും വലിയെ ഭീഷണിയും ട്രോളും നിറയുന്നുണ്ട്. എന്തായാലും 2 പേർക്ക് എതിരെയും കേസ് എടുത്തുതായി പറയപ്പെടുന്നു. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും സമരം ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് പക്ഷേ അത് കലാപം ഉണ്ടാക്കാനുള്ള ലൈസൻസ് അല്ലെന്നാണ് ഇവര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശം.
















