ന്യൂഡൽഹി ; പ്രതിഷേധത്തിന്റെ പേരിൽ ജന്തർമന്ദറിൽ കലാപം നടത്തിയവരുടെ പാസ്പോർട്ടുകൾ റദ്ദാക്കുമെന്ന് പൊലീസ് . നേരിട്ട് അക്രമത്തിൽ ഉൾപ്പെട്ടവരുടെ പാസ്‌പോർട്ടുകളാണ് റദ്ദാക്കുക .
സിസിടിവി ദൃശ്യങ്ങൾ, വീഡിയോ റെക്കോർഡിംഗുകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവയിലൂടെ ഡൽഹി പോലീസ് പ്രതിഷേധത്തിനിടെ കലാപത്തിലും മറ്റ് അക്രമ പ്രവർത്തനങ്ങളിലും നേരിട്ട് പങ്കെടുത്ത വ്യക്തികളെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട് .
എൻ എസ് എ ചുമത്താനുള്ള തീരുമാനത്തിനു പിന്നാലെയാണ് പുതിയ തീരുമാനവും . അതേസമയം കഴിഞ്ഞ ദിവസം രാത്രിയിലും പൊലീസിന് അക്രമമുണ്ടായി . ഡൽഹി എസിപി വൈഭവ് ഭഗത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെവിയിൽ നിന്ന് രക്തസ്രാവവും, തലയ്‌ക്ക് പിന്നിൽ വീക്കവും, ശരീരമാസകലം ചതവുകളും കണ്ടതിനെ തുടർന്ന് അദ്ദേഹത്തിനെ എയിംസിലേയ്‌ക്ക് മാറ്റിയേക്കും .
















