Categories: India

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി: ഡൽഹിയിൽ പാറ്റകൾക്കെതിരായ പോലീസ് നടപടിയെ ചോദ്യം ചെയ്യുന്ന ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി . രൂക്ഷ വിമർശനമാണ് ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉന്നയിച്ചത്.

വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ബെഞ്ചിന് താൽപ്പര്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി . അക്രമികൾക്കെതിരെയുള്ള പൊലീസ് നടപടിയുടെ വീഡിയോകൾ ഉണ്ടെന്ന് അഭിഭാഷകൻ വീണ്ടും പരാമർശിക്കുകയും വീഡിയോ തെളിവുകൾ കാണണമെന്ന് പറയാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, ‘ഞങ്ങളുടെ സമയം പാഴാക്കരുത്. ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല’ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

 

Recent Posts