Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 12:00 pm IST
inKerala, Thiruvananthapuram
അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

നെടുമങ്ങാട് : കര്‍ക്കടക വാവിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ, ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ തകര്‍ച്ചയില്‍.

പടര്‍ന്നു പന്തലിച്ച കാടു വകഞ്ഞു മാറ്റിയാലെ നിലവില്‍ ബലിക്കടവുകളില്‍ എത്താനാവു. മണ്ഡപത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ന്നു. പടവുകളിലെ കമ്പികള്‍ ഇളകിയും അറുത്ത് മാറ്റപ്പെട്ട നിലയിലുമാണ്. വസ്ത്രം മാറുന്ന കെട്ടിടത്തിന്റെ ഗ്രില്ലുകളും ജനാലകളുമുള്‍പ്പടെ കവര്‍ച്ച ചെയ്യപ്പെട്ടു. അനാശാസ്യ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ് ചെക്കുഡാമും ബലിക്കടവുകളും.

ഡാമില്‍ നിന്ന് ബലി മണ്ഡപത്തിലെത്താനുള്ള വാനക്കുഴി റോഡ് മാലിന്യമടിഞ്ഞ് ചീഞ്ഞുനാറുന്നു. പോലീസ് സ്‌റ്റേഷനും പഞ്ചായത്ത് ഓഫീസും വിളിപ്പാടകലെയാണെങ്കിലും വിജന പ്രദേശമായതിനാല്‍ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. ജി. സ്റ്റീഫന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗത്തില്‍ ഇതുസംബന്ധിച്ച് വലിയ പ്രതിഷേധമാണുയര്‍ന്നത്. എംഎല്‍എയുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

ഏഴുകോടി രൂപ ചെലവില്‍ പണിത ബലിമണ്ഡപം

മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുന്‍കൈ എടുത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏഴുകോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ബലി മണ്ഡപങ്ങളാണ് നവീകരണമില്ലാതെ അന്യാധീനപ്പെടുന്നത്. ഡാമിനു മുന്നിലും പഴയ പോലീസ് സ്‌റ്റേഷനു സമീപം കരമനയാറിലുമാണ് അരുവിക്കരയിലെ ബലിക്കടവുകള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അമ്പതിനായിരത്തോളമാളുകള്‍ വര്‍ഷാ വര്‍ഷം ഇവിടെ ബലിതര്‍പ്പണത്തിനെത്തും. ആഗസ്റ്റ് 12നാണ് ഇത്തവണ വാവുബലി. സ്‌നാനത്തിനുള്ള ഷട്ടറുകള്‍ ഒരുക്കാന്‍ ഇതേവരെ നടപടിയായിട്ടില്ല. ശുചീകരണവും നവീകരണവും ഇനിയും വൈകിയാല്‍ ബലിതര്‍പ്പണം താറുമാറാകുമെന്നാണ് ആശങ്ക.

നിത്യതര്‍പ്പണം; 47 ലക്ഷം രൂപയുടെ പദ്ധതി പാഴായി

മരണാനന്തര ബലിയിടല്‍ ചടങ്ങുകള്‍ക്കും ശ്രാദ്ധപൂജകള്‍ക്കും പ്രതി മാസമുള്ള പിതൃതര്‍പ്പണത്തിനും ബലിമണ്ഡപങ്ങള്‍ തുറന്നു കൊടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാവ് കഴിഞ്ഞാല്‍ കടവുകള്‍ അടച്ചിടുകയാണ് പതിവ്. അതിനാല്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രമാണ് ഭക്തരുടെ ആശ്രയം. മലയോര മേഖലയില്‍ നിന്ന് പുലര്‍ച്ചെ ഇവിടെത്തുന്നതിനുള്ള ബുദ്ധിമുട്ടും തിരക്കും മറ്റു അസൗകര്യങ്ങളും വിശ്വാസികളെ വലയ്‌ക്കുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം നിത്യവും ബലിതര്‍പ്പണവും ശ്രാദ്ധപൂജകളും നടത്താന്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കാര്‍മ്മികരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ 47 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. വാച്ച്മാന്‍, കാര്‍മ്മികര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ നിയമനത്തിനും നടപടിയായിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥര്‍ നടപടികള്‍ അട്ടിമറിച്ചുവെന്ന് ആരോപണമുണ്ട്.

 

 

Tags: Karkidakavavബലിമണ്ഡപങ്ങള്‍കര്‍ക്കടക വാവ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ക്കടകവാവ് ആചരിക്കേണ്ടത് ആഗസ്ത് 3ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.