Entertainment

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: നടി ശില്‍പ ഷെട്ടിക്കും വ്യവസായി രാജ് കുന്ദ്രയ്‌ക്കുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഷമിത യാദവിനെ മുംബൈയിലെ സിറ്റി സിവില്‍ കോടതി വിലക്കി. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ നിലവിലുള്ള ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
2026 ഫെബ്രുവരിയില്‍ ‘the.ranting.gola’ എന്ന ഹാന്‍ഡില്‍ നിന്ന് പോസ്റ്റ് ചെയ്ത രണ്ട് ഇന്‍സ്റ്റാഗ്രാം റീലുകളുടെ പേരില്‍ 15 കോടി രൂപ നഷ്ടപരിഹാരവും ഇന്‍ജക്ഷന്‍ ഉത്തരവുകളും ആവശ്യപ്പെട്ട് ശില്‍പ ഷെട്ടിയും കുന്ദ്രയും 2026 ഏപ്രിലിലാണ് ഷമിത യാദവ്, മെറ്റാ പ്ലാറ്റ്ഫോമുകള്‍, ‘ജോണ്‍ ഡോ’ (അജ്ഞാതന്‍) എന്നിവര്‍ക്കെതിരെ സിവില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

റീലുകളില്‍ ദമ്പതികളെ കുറ്റവാളികളായും ‘അഭിമാനമില്ലാത്തവരായും’ തെറ്റായി ചിത്രീകരിക്കുന്നുവെന്നായിരുന്നു പരാതി. ആദ്യ വീഡിയോ 3.64 ലക്ഷം ലൈക്കുകള്‍ കവിഞ്ഞെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Recent Posts