Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 10:20 am IST
inFootball

മയാമി: ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ പുതിയ പതിപ്പിന്റെ അന്തിമ വിധിക്ക് ഇനി ഒരുനാള്‍ കൂടി. അതിന് മുമ്പ് തോറ്റുപോയവര്‍ക്കായി ഒരു ദിനം. സെമിയില്‍ തോറ്റ ടീമുകളുടെ ലൂസേഴ്സ് ഫൈനല്‍ ഇന്ന് രാത്രി(ഭാരത സമയം നാളെ പുലര്‍ച്ചെ 2.30) മയാമി ഗാര്‍ഡന്‍സില്‍. ഫ്രാന്‍സും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ പോരടിക്കുന്ന ഈ മത്സരത്തിലൂടെ രണ്ട് ടീമുകളുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെടാനിരിക്കുകയാണ്.

സ്പെയിന്‍ ബുദ്ധിപൂര്‍വ്വം ഒരുക്കിയ കളിയില്‍ ഒന്നും ചെയ്യാനാകാതെ കീഴടങ്ങിയാണ് ഫ്രാന്‍സ് സെമിയില്‍ പുറത്താകുന്നത്. അര്‍ജന്റീനയ്‌ക്കെതിരെ കോച്ച് തോമസ് ടുഷേലിന് പറ്റിയ പിഴവാണ് ഇംഗ്ലണ്ടിന്റെ സാധ്യത അവസാനിപ്പിച്ചത്. ഒപ്പം ലയണല്‍ മെസിയുടെ അവിശ്വസനീയ പാടവവും.

ദെഷാംപ്സിന് വിടവാങ്ങല്‍

ഫ്രഞ്ച് ദേശീയ ടീമിനെ വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ പരിശീലകനായാണ് ദിദിയെ ദെഷാംപ്സ് വാഴ്‌ത്തപ്പെടുന്നത്. 2012ല്‍ യൂറോകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പുറത്താകുന്നതോടുകൂടിയാണ് ദെഷാംപ്സ് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ ടീമിനെ ഫൈനലിലെത്തിച്ചു(2018, 2022). 2018ലെ റഷ്യന്‍ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്തു.

2021ല്‍ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. ഇക്കൊല്ലം ലോകകപ്പ് തുടങ്ങുമ്പോള്‍ ഫ്രാന്‍സ് ആയിരുന്നു ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകള്‍. സെമിയില്‍ തോല്‍ക്കും വരെ ആ മികവ് നിലനിര്‍ത്തുന്ന പ്രകടനമാണ് ഫ്രാന്‍സ് പുറത്തെടുത്തത്. ഒരൊറ്റ മത്സരം കൊണ്ട് അവസാനിക്കുന്നതല്ല ഫുട്ബോള്‍ മികവിന്റെ അടയാളങ്ങള്‍. അത് തെളിയിക്കാനുള്ള അവസരമാണ് ഇന്ന് ദെഷാംപ്സിനും ടീമിനും ഉള്ളത്.

തുടരാന്‍ ടുഷേല്‍

സെമിയില്‍ പരാജയപ്പെട്ടെങ്കിലും തോമസ് ടുഷേല്‍ ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ കളി ടുഷേലിന് ഒരവസരമാണ്. പരിശീലകനെന്ന നിലയില്‍ ഒരു ലോക കിരീടം കൊണ്ട് അളക്കാവുന്നതല്ല ഈ ജര്‍മന്‍കാരന്റെ ഫുട്ബോള്‍ തന്ത്രങ്ങള്‍. എങ്കിലും അര്‍ഹതയില്ലാതെ കടിച്ചുതൂങ്ങുകയാണെന്ന ബാധ്യത ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഗാരെത്ത് സൗത്ത്ഗേറ്റ് വളംവെട്ടിയിട്ട ഇംഗ്ലീഷ് തോട്ടത്തിലെത്തിയ ടുഷേലിന് വിളവെടുക്കാന്‍ പാകത്തിലുള്ള താരനിര ഒപ്പമുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല. തോറ്റെങ്കിലും ഫ്രാന്‍സ് അത്ര നിസ്സാരക്കാരല്ല. അവരെ ഇന്ന് പൂട്ടിക്കെട്ടാനായാല്‍ ടുഷേലിനും ഇംഗ്ലീഷ് പടയ്‌ക്കും വരുംകാലത്തേക്ക് മെച്ചപ്പെടാനുള്ള വലിയ ഊര്‍ജമായേക്കും.

ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിട്ട് എംബാപ്പെ

സെമി തീരുമ്പോള്‍ എട്ട് ഗോള്‍ നേടി മെസിക്കൊപ്പമാണ് എംബാപ്പെ. തുടര്‍ച്ചയായി മൂന്നാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ടിനായുള്ള വേട്ടയില്‍ മുന്‍നിരയിലെത്താനാകുന്നത് നിസ്സാരമല്ല. 2018ല്‍ എംബാപ്പെയില്‍ നിന്ന് ഈ നേട്ടം ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന എംബാപ്പെയുടെ ഹാട്രിക് ഗോളുകള്‍ ഫ്രാന്‍സിന് വിജയം സമ്മാനിച്ചില്ലെങ്കിലും ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മെസിയെ മറികടക്കാന്‍ സാധിച്ചു. ഇന്ന് എംബാപ്പെ ഒരുഗോളെങ്കിലും നേടിയാല്‍ മെസിക്ക് മുന്നിലെത്താം. അപ്പോഴും അര്‍ജന്റീനയ്‌ക്ക് ഫൈനല്‍ ബാക്കിയുള്ളതിനാല്‍ മെസിയുടെ സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ല. എട്ട് ഗോളുകള്‍ക്കൊപ്പം മൂന്ന് അസിസ്റ്റുകളുമായി 11 ഗോളുകളുടെ ഭാഗമാകാന്‍ എംബാപ്പെയ്‌ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ എട്ട് ഗോളുകള്‍ക്ക് പുറമെ നാല് അസിസ്റ്റുകളുമായി മെസിയാണ് ഇപ്പോഴും ഒരുപടി മുന്നില്‍.

ഫ്രാന്‍സ്

സെമിയിലൊഴികെ ടോപ് ഗിയറില്‍

ഗ്രൂപ്പ് ഘട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെതിരെ 3-1ന്റെ കരുത്തന്‍ ജയവുമായാണ് ഫ്രാന്‍സ് തുടങ്ങിയത്. പിന്നീടിങ്ങോട്ട് ക്വാര്‍ട്ടറില്‍ മൊറോക്കോയെ 2-0ന് തോല്‍പ്പിക്കും വരെ ഫ്രാന്‍സിന്റെ ആ ടോപ് ഗിയര്‍ ടെംപോ അതേപടി തുടരുകയായിരുന്നു. കളിച്ച ആറ് കളികളിലും തകര്‍പ്പന്‍ ജയം. ഇടയ്‌ക്ക് ചെറിയ പരീക്ഷണവുമായി വന്ന പരാഗ്വെയുടെ വമ്പിനെയും സമര്‍ത്ഥമായി കീഴടക്കി. ഗ്രൂപ്പ് ഐയില്‍ നിന്ന് എല്ലാ കളിയും ജയിച്ച് ഒമ്പത് പോയിന്റുമായി മുന്നേറിയ ഫ്രാന്‍സ് സ്വീഡന്‍, പരാഗ്വെ, മൊറോക്കോ തുടങ്ങിയ കരുത്തരെ മെരുക്കിയാണ് സെമിയിലെത്തിയത്. നേടിയ ഗോളുകള്‍ 16. വഴങ്ങിയ ഗോളുകള്‍ അഞ്ച്.

ഇംഗ്ലണ്ട്

താളത്തില്‍ തോല്‍ക്കാതെ തോറ്റു

കരുത്തന്‍ ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചുകൊണ്ടുള്ള ഇംഗ്ലണ്ടിന്റെ തുടക്കം ഇത്തവണ മികച്ചൊരു മുന്നേറ്റം കാഴ്‌ച്ചവയ്‌ക്കുമെന്ന പ്രഖ്യാപനമായിരുന്നു. പിന്നീട് ഏറിയും ഇറങ്ങിയും താളത്തില്‍ കളിച്ചുവന്ന ടീം ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനയോട് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതല്ലാതെ തീരെ മങ്ങിയ നിലയില്‍ കണ്ടിട്ടില്ല. അര്‍ജന്റീനയ്‌ക്കെതിരെ പരാജയപ്പെട്ട മത്സരത്തില്‍ പോലും മികച്ച പോരാട്ട വീര്യമാണ് ടീം കാഴ്‌ച്ചവച്ചത്, ഗോള്‍ നേടും വരെ. പിന്നീടുണ്ടായ അമിത ആത്മവിശ്വാസം തിരിച്ചടിയായതോടെ ഹാരി കെയ്നിന്റെയും കൂട്ടരുടെയും സ്വപ്നം പൊലിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് പോയിന്റുമായി മുന്നേറിയ ഇംഗ്ലണ്ട് നോക്കൗട്ടില്‍ ഒരു പെനാല്‍റ്റി പരീക്ഷണത്തിന് പോലും അവസരം നല്‍കാതെ കോംഗോ, മെക്സിക്കോ, നോര്‍വേ ടീമുകളെ തോല്‍പ്പിച്ചാണ് ടോപ് ഫോറിലെത്തിയത്. നേടിയ ഗോളുകള്‍ 14. വഴങ്ങിയ ഗോളുകള്‍ എട്ട്. ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം വിജയിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍, കൈമെയ് മറന്നുള്ള പോരാട്ടം കാണാനാകും.

Tags: FIFA World Cup 2026France vs. England
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.