Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 17, 2026, 03:37 pm IST
inKottayam

അയ്‌മനം: ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോരാട്ടത്തിന്റെ ശബ്ദകോലാഹലത്താലല്ല, സ്‌നേഹവാത്സല്യങ്ങളുടെ കുപ്പിവളക്കിലുക്കത്താല്‍ മുഖരിതമായിരുന്നു അയ്‌മനം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ആ സായന്തനം. പഞ്ചായത്ത് സെക്രട്ടറി വി. പാര്‍വതി മേനോന്റെ വളകാപ്പ് ചടങ്ങ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനപ്രതിനിധികളും ഓഫീസിലെ ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ആഘോഷമാക്കുകയായിരുന്നു അവിടെ.

ഔദ്യോഗിക ചിട്ടവട്ടങ്ങളും രാഷ്‌ട്രീയവ്യാത്യാസങ്ങളും കസേരകളുടെ വലുപ്പച്ചെറുപ്പവുമെല്ലാം മാറിനിന്നു. സ്‌നേഹത്തിന്റെയും കൂട്ടയ്‌മയുടെയും പരസ്പരമുള്ള കരുതലിന്റെയും ‘പഞ്ചായത്ത് യോഗ’ മായി വളകാപ്പ് ചടങ്ങ് മാറി. കുടുംബാന്തരീക്ഷത്തിലുള്ള ഒത്തുചേരല്‍ സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും മനോഹരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

ബുധനാഴ്ച ഓഫീസ് പിരിഞ്ഞ്, അഞ്ചുമണിക്കു ശേഷമായിരുന്നു പരിപാടി. പഞ്ചായത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥതയോടെയും സക്രിയമായും ഇടപെട്ട് മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന പ്രിയപ്പെട്ട സെക്രട്ടറിക്കായി ജീവനക്കാരും ജനപ്രതിനിധികളും മുന്‍കൈയെടുത്താണ് വളകാപ്പ് ഒരുക്കിയത്.

പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാറും വൈസ്പ്രസിഡന്റ് അനു ശിവപ്രസാദും മെമ്പര്‍മാരും ചേര്‍ന്ന് നിലവിളക്കു കൊളുത്തി. പാര്‍വതി മേനോന്‍ കേക്ക് മുറിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥിരം സമിതി അധ്യക്ഷരും പഞ്ചായത്തംഗങ്ങളും ജീവനക്കാരുമെല്ലാം ചേര്‍ന്ന് സെക്രട്ടറിയെ കുപ്പിവള അണിയിച്ചു, മധുരവും നല്‍കി. പാര്‍വതി മേനോന്, സന്തോഷപൂര്‍ണമായ മാതൃത്വകാലവും ആരോഗ്യവും ഐശ്വര്യവും നിറഞ്ഞ ജീവിതവും ഏവരും ആശംസിച്ചു.

നാലു മാസമായി അയ്‌മനം പഞ്ചായത്ത് സെക്രട്ടറിയാണ് ഏറ്റുമാനൂര്‍ സ്വദേശിനിയായ പാര്‍വതി മേനോന്‍. വളക്കാപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് സന്തോഷകരമായ അനുഭവമായെന്ന് പഞ്ചായത്തംഗങ്ങളും ജീവനക്കാരും പറഞ്ഞു. പ്രസിഡന്റും മെമ്പര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മിക്കവരും ചടങ്ങ് ഫേയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാര്‍, വൈസ് പ്രസിഡന്റ് അനു ശിവപ്രസാദ,് അസി. സെക്രട്ടറി ഡി. മധു, ജൂനിയര്‍ സൂപ്രണ്ട് കെ.വി. ബിജുമോന്‍, അസി. എന്‍ജിനീയര്‍ പ്രിയ മേരി ഫിലിപ്പ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Tags: SecretaryAymanam PanchayathValakappu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kerala

ശബരിമല സ്വർണക്കൊള്ള; ജയശ്രീക്ക് താത്ക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

India

മെഡല്‍ വാഗ്ദാനം ചെയ്ത് പീഡനം: കര്‍ണ്ണാടക യോഗ സ്പോര്‍ട്സ് അസോ. സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

Kerala

വരവില്‍കവിഞ്ഞ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സമ്പാദിച്ചത് 89.21 ലക്ഷം, കേസെടുത്ത് വിജിലന്‍സ്

സുനൈന പി.ആർ. മോഹൻ, സുരിനാം എംബസിയുടെ സെക്കൻഡ് സെക്രട്ടറി
India

സുരിനാം എന്ന പേര് ശ്രീരാമന്റെ നാട് എന്നതിൽ നിന്നാണ് ഉത്ഭവിച്ചത്; ഇന്ത്യൻ പാരമ്പര്യങ്ങൾ ഇപ്പോഴും കാത്തു സംരക്ഷിക്കുന്നുവെന്ന് സുരിനാം എംബസി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.