Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

സിപിഎം, ആം ആദ്മി, ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സിജെപിയോട് യാതൊരു വിധ അനുഭാവവും പ്രകടിപ്പിക്കാതെ അകന്നുനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 10:26 pm IST
inIndia

ന്യൂദല്‍ഹി:: സിപിഎം, ആം ആദ്മി, ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സിജെപിയോട് യാതൊരു വിധ അനുഭാവവും പ്രകടിപ്പിക്കാതെ അകന്നുനില്‍ക്കുകയാണ്. ഇതിന് കാരണം 2021ല്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരായി ദല്‍ഹിയില്‍ നടന്ന മറ്റൊരു സമരത്തില്‍ നിന്നു കിട്ടിയ അടിയുടെ ചൂടാണ്.

അന്നാ ഹസാരെയില്‍ നിന്നും ആ സമരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുത്ത് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ സമരമായി ആ അഴിമതി വിരുദ്ധ സമരത്തെ മാറ്റി. ആം ആദ്മിയുടെ ആ സമരത്തില്‍ വര്‍ഷങ്ങളായി ദല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസും അതിന്റെ അനിഷേധ്യ നേതാവായ ഷീലാ ദീക്ഷിതും മേല്‍വിലാസം പോലുമില്ലാതെ തകര്‍ന്നു തരിപ്പണമായി. പരസ്യത്തില്‍ പറയുന്നതുപോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. ഈ സമരത്തിന്റെ ഫലമായി ആം ആദ്മി പാര്‍ട്ടി ദല്‍ഹിയിലെ ഭരണം പിടിച്ചെടുത്തു. പിന്നീട് അവര്‍ തുടര്‍ച്ചയായി അവിടെ ഭരണം നിലനിര്‍ത്തി. ഷീലാ ദീക്ഷിത് ഈ മനോവിഷമവും പേറി മരിച്ചു. പകരം ഒരു കോണ്‍ഗ്രസ് നേതാവിന് ദല്‍ഹിയില്‍ ഉയര്‍ന്നുവരാനേ സാധിച്ചില്ല. സിജെപിയുടെ സമരം 2021ലെ സമരത്തിന്റെ തനിയാവര്‍ത്തനമാകുമോ എന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അതിനാലാണ് അവര്‍ സിജെപി സമരത്തിനെയോ സോനം വാങ്ചുക്കിനെയോ പിന്തുണച്ച് രംഗത്ത് വരാന്‍ കോണ്‍ഗ്രസ് ഭയപ്പെടുന്നത്.

വിദേശത്ത് രൂപപ്പെട്ട ഒരു വലിയ ടൂള്‍കിറ്റിന്റെ ഭാഗമായി, മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ രാഹുല്‍ഗാന്ധി 2022 മുതല്‍ സമരം ചെയ്തുവരുന്നുണ്ട്. നീറ്റ് പോലെ 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയുടെ താളം തെറ്റിച്ചാല്‍ അത് മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് വലിയ കളങ്കമാക്കി മാറ്റാം എന്നതായിരുന്നു ഈ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് തയ്യാറാക്കിയ ടൂള്‍കിറ്റിന്റെ ലക്ഷ്യം. അങ്ങിനെ ഓരോ വര്‍ഷവും നീറ്റ് പരീക്ഷയില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, ഉത്തരക്കടലാസ് കാലേകൂട്ടി പങ്കുവെയ്‌ക്കപ്പെടല്‍ എന്നിങ്ങനെ പലതും സംഭവിച്ചു. ഈ താളപ്പിഴകള്‍ക്ക് പിന്നീല്‍ കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടുള്ള ഒരു ആസൂത്രിത രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. ഈ വര്‍ഷം ആ താളപ്പിഴ അല്‍പം അതിരുവിട്ടു. ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നും ഇതിന്റെ ഉത്തരങ്ങള്‍ പലര്‍ക്കും നല്‍കി എന്നും ആരോപണമുണ്ടായി. സിബിഐ അന്വേഷിച്ചപ്പോള്‍ അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതോടെ മോദി സര്‍ക്കാര്‍ അത് ഗൗരവമായെടുത്തത് 2026ല്‍ ആദ്യം നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും നീറ്റ് പുനപരീക്ഷ നടത്തി. ഇക്കുറി കോണ്‍ഗ്രസിനോ മറ്റ് രാഷ്‌ട്രീയ എതിരാളികള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം സൈന്യത്തെയും സിസിടിവി ക്യാമറകളെയും ജാമര‍് പോലുള്ള ആധുനിക സാങ്കേതിക വിദ്യയെയും ഉപയോഗപ്പെടുത്തിയും ടെലഗ്രാം പോലുള്ള അപകടകാരികളായ ആപുകള്‍ നിരോധിച്ചും കുറ്റമറ്റ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ പരീക്ഷ നടത്തി. ഒരു പരാതിയും ഉണ്ടായില്ല. അതോടെ ഈ പരീക്ഷയോട് നീറ്റ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ പരാതി ഇല്ലാതായി. മോദി സര്‍ക്കാര്‍ നീറ്റ് പരീക്ഷ അടിപൊളിയായി നടത്തിയപ്പോള്‍ ഇതുവരെ പരീക്ഷാക്രമക്കേടിനെതിരെ ബഹളം വെച്ച തങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമോ എന്ന തോന്നല്‍ കോക്രോച്ച് ജനതാപാര്‍ട്ടിക്ക് ഉണ്ടായി. അതുകൊണ്ടാണ് അവര്‍ കാലേകൂട്ടി ജന്തര്‍ മന്ദറില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സരമം തുടങ്ങിയത്.

പക്ഷെ 2022 മുതല്‍ ആസൂത്രിതമായി രാഹുല്‍ ഗാന്ധി ഊതിക്കത്തിച്ച് കൊണ്ടുവന്ന നീറ്റ് വിവാദത്തില്‍ നിന്നും ഇന്നലെ പൊട്ടിമുളച്ച സിജെപി എന്ന പാര്‍ട്ടി രാഷ്‌ട്രീയലാഭം കൊയ്യുന്നത് അനുവദിച്ചു കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ രാജസ്ഥാനിലെ കോട്ടയിലും മറ്റും രാഹുല്‍ ഗാന്ധി നടത്തി. നീറ്റ് കോച്ചിംഗ് കേന്ദ്രങ്ങളുടെ ഈറ്റില്ലമാണ് രാജസ്ഥാനിലെ കോട്ട. ഇവിടെ ഖാന്‍ സാര്‍ പോലുളളവരെ മോദി വിരുദ്ധരാക്കി അണിനിരത്തിയതില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കുണ്ട്. ഇത്തരം മോദി വിരുദ്ധത രാജസ്ഥാനിലും ബീഹാറിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടര്‍ത്താന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നതിനിടയിലാണ് പൊടുന്നനെ സിജെപി ജന്തര്‍മന്ദറില്‍ കയറി നീറ്റ് പരീക്ഷയെച്ചൊല്ലി സമരം ആരംഭിച്ചത്. ഇതോടെ നീറ്റ് പരീക്ഷാവിവാദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന മുഖ്യശക്തിയായി സിജെപി മാറുന്ന സ്ഥിതി വന്നു. ഇത് കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുത്തുമോ എന്ന് രാഹുല്‍ ഗാന്ധി ഭയപ്പെടുന്നു. മാത്രമല്ല, സിജെപിക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെ കരങ്ങളുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോനം വാങ്ചുക്കിന്റെ നിരാഹാരപ്പന്തലിലേക്ക് ആം ആദ്മി നേതാവ് അതീഷി ഓടിക്കയറി വന്നതും ദിവസേന സമൂഹമാധ്യമങ്ങളില്‍ സിജെപിയുടെ പ്രക്ഷോഭത്തെക്കുറിച്ച് അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന പ്രചാരണവും ആം ആദ്മിക്ക് സിജെപിയോടുള്ള ബന്ധം പകല്‍പോലെ തെളിയിച്ചിരിക്കുകയാണ്. അതായത് സിജെപിക്ക് പിന്നില്‍ ആം ആദ്മിയാണ് എന്ന വസ്തുതയും കോണ്‍ഗ്രസിനെ സിജെപിയുടെ സമരത്തില്‍ നിന്നും അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നു.

സിജെപി സമരത്തിലൂടെ ദല്‍ഹിയിലെ ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തിച്ച് ദല്‍ഹി ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമവും ആം ആദ്മി പാര്‍ട്ടി നടത്തുമെന്നുറപ്പാണ്. അതിനാല്‍ ബിജെപി കരുതലോടെത്തന്നെയാണ് ഈ സമരത്തെ നേരിടുന്നത്. സമരപ്പന്തലില്‍ ഇടത് പക്ഷ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി വിഭാഗങ്ങളും മുസ്ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുമാണ് കൂടുതലായി അണിചേരുന്നത്. ബിജെപി വിരുദ്ധ, മോദി വിരുദ്ധ എന്‍ജിഒകളും ഈ സമരത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ഇതെല്ലാം കണക്കുകൂട്ടി കരുതലോടെയായിരിക്കും ബിജെപിയുടെ നീക്കം.

Tags: Rahul GandhiArvind KejriwalLatest newsCJP strikeSonam Wangchuk fastingJantar MandarAAP behind CJP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.