തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.ആശുപത്രിയുടെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്നാണ് അമല മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ കോടതിയെ സമീപിച്ചത്.സര്‍ക്കാരിനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.ആശുപത്രിയ്‌ക്ക് സംരക്ഷണം നല്‍കണമെന്ന് പേരാമംഗലം എസ്.എച്ച്.ഒയ്‌ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
അടിസ്ഥാന ശമ്പളം 4000 മുതല്‍ 6000 രൂപ വരെ വര്‍ദ്ധിപ്പിച്ചു എന്ന ലേബര്‍ ഓഫീസറുടെ കത്ത് ലഭിച്ചിട്ടും ആശുപത്രി മാനേജ്‌മെന്റ് സമവായത്തില്‍ നിന്ന് പിന്മാറിയെന്ന് കാട്ടി സമരം അമല ആശുപത്രിയുടെ മുന്നിലേക്ക് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ മാറ്റിയിരുന്നു.സമരത്തില്‍ പങ്കെടുത്തവരെ തിരികെ ജോലിക്ക് പ്രവേശിപ്പിക്കുന്നതിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു.തുടര്‍ന്ന് ആശുപത്രിക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നു. ഈ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.
















