പാലക്കാട്: മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. കടമ്പഴിപ്പുറത്ത് രാവിലെ 7 മണിയോടെയാണ് സംഭവം.
വെട്ടം പറമ്പത്ത് കിഴക്കേതില്‍ കൃഷ്ണകുമാര്‍- സുമിഷ ദമ്പതികളുടെ മകന്‍ യുവാന്‍ ആണ് മരിച്ചത്. അമ്മയ്‌ക്ക് സമീപം തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അര്‍ദ്ധരാത്രി മുലപ്പാല്‍ കൊടുത്തിരുന്നു.
രാവിലെ ഏഴ് മണിയായിട്ടും കുട്ടി ഉണരാതിരുന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു















