
ആലപ്പുഴ : ഉസ്ബകിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനി സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു.
സാവരിയയെ കൊലപ്പെടുത്തിയ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനം ഉസ്ബകിസ്ഥാനില്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒരേ ഹോസ്റ്റലില്‍ താമസിച്ചിരുന്ന സദറുല്‍ അനം സാവരിയയെ നിരന്തരം മര്‍ദിച്ചിരുന്നു.ഇയാള്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനത്തിന് സാവരിയയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതിന് വഴങ്ങാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സഹപാഠികള്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.
സാവരിയയുടെ മൃതദേഹത്തില്‍ ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും ഇക്കാര്യം വ്യക്തമായിരുന്നു.