Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 06:54 am IST
inSamskriti

ലോകത്തിലെ തന്നെ ഒരു മഹാത്ഭുതമാണ് ഈ ക്ഷേത്രം.. സമുദ്രത്തിനടിയില്‍ ഒരു ശിവ ക്ഷേത്രം. അറബിക്കടല്‍ അഭിഷേകം നടത്തുന്ന ആരാധന മൂര്‍ത്തി, മഹാദേവന്‍ നിഷ്‌കളങ്ക മഹാദേവ്… കടല്‍ത്തിര പിന്‍വാങ്ങിയ ഭൂമിയിലൂടെ രണ്ടുകിലോമീറ്ററോളം നടന്ന് ഭക്തര്‍ ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിക്കാനെത്തുന്നു. എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെ കടല്‍ മാറിക്കൊടുക്കുന്നത് അത്ഭുത കാഴ്ചയാണ്.

ഒരു മണിക്ക് ശേഷം ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാന്‍ തുടങ്ങുകയും വെള്ളം മാറിനിന്ന്‌കൊടുത്ത് ഭക്തര്‍ക്ക് ശിവാരാധനയ്‌ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ക്ഷേത്രപരിസരത്തുള്ള പാണ്ഡവക്കുളത്തില്‍ കൈകാലുകള്‍ ശുദ്ധിയാക്കിയിട്ടാണ് ഭക്തര്‍ ആരാധന നടത്തുക.
രാത്രിയില്‍ വീണ്ടും ക്ഷേത്രം കടലിനടിയിലാകും.

ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ഭവനഗറിലുള്ള കോലിയക്ക് എന്ന സ്ഥലത്താണ്. പഞ്ചപാണ്ഡവര്‍ ആരാധിച്ചിരുന്നതെന്നു കരുതുന്ന സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളാണ് ഇവിടെ പ്രാര്‍ത്ഥനാമൂര്‍ത്തികള്‍. അതോടൊപ്പം ഓരോ ലിംഗത്തിനു മുന്‍പിലും ഓരോ നന്ദിയുമുണ്ട്. ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇങ്ങിനെയാണ്.

മഹാഭാരതയുദ്ധം ജയിച്ച പാണ്ഡവര്‍ക്ക് അഗാധമായ ദുഃഖമുണ്ടായി സ്വന്തം ബന്ധു മിത്രങ്ങളെ അവരുടെ തെറ്റുകൊണ്ടാണെങ്കില്‍പ്പോലും കൊല്ലേണ്ടിവന്നില്ലേ, ഈ പാപത്തിനെന്തുണ്ട് പരിഹാരം. എല്ലാ ദുഖത്തിനും പരിഹാരമായ കൃഷ്ണനെത്തന്നെ അവരഭയം പ്രാപിച്ചു.

ശ്രീ കൃഷ്ണന്‍ അവര്‍ക്കൊരു കറുത്ത കൊടിയും കറുത്ത പശുവിനെയും കൊടുത്തു. ഈകൊടിയുമേന്തി കറുത്ത പശുവിനെ പിന്തുടരാന്‍ നിര്‍ദേശിച്ചു. എപ്പോഴാണോ ഇവ രണ്ടും വെളുപ്പുനിറമാകുന്നത് അപ്പോള്‍ അവരുടെ കളങ്കങ്ങള്‍ ക്ഷമിക്കപ്പെടുമെന്നും അവിടെ ശിവന്റെ സാന്നിധ്യമുണ്ടെന്നും അവിടെ ശിവനെ തപസ്സു ചെയ്യുന്നത് ഉത്തമമാണെന്നും ഉപദേശിച്ചു.

പഞ്ചപാണ്ഡവര്‍ ഈ നിര്‍ദ്ദേശം ശിരസ്സാവഹിച്ചു ദിനരാത്രങ്ങളലഞ്ഞു. പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചു. പക്ഷെ പശുവും കൊടിയും കറുത്തുതന്നെ. യാത്രാമധ്യേ അവര്‍ കോളിയാക്കിലെ കടല്‍തീരത്തെത്തി. അപ്പോഴതാ കൂടെയുള്ളത് വെളുത്തപശു, കൈയിലെ കൊടി വെളുപ്പ്. ശ്രാവണമാസത്തിലെ അമാവാസി ദിവസമായിരുന്നു അത് എന്ന് വിശ്വസിക്കപ്പെടുന്നു. പാണ്ഡവര്‍ അവിടെ തപസ്സാരംഭിച്ചു. അവരില്‍ സംപ്രീതനായ ശിവന്‍ അവരോരോരുത്തരുടെ മുന്‍പിലും പ്രത്യേക ശിവലിംഗമായി പ്രത്യക്ഷമായി. ശിവപ്രീതിയില്‍ സന്തോഷിച്ച അവര്‍ ശിവലിംഗങ്ങളെ അത്യധികം ഭക്തിയോടെആരാധിച്ചു മടങ്ങിപ്പോയി.

പഞ്ചപാണ്ഡവരെ കളങ്ക വിമുക്തരാക്കിയ മഹാദേവനെ നിഷ്‌കളങ്ക മഹാദേവനായി ആരാധിച്ചുതുടങ്ങി. അമാവാസി ദിവസങ്ങളില്‍ ഇവിടെ പ്രത്യക ആരാധനകളുണ്ട്. ഇവിടെ ചിതാഭസ്മം നിമഞ്ജനം ചെയ്താല്‍ പരേതാത്മാക്കള്‍ക്കു മോക്ഷപ്രാപ്തിയുണ്ടാകും എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ കൊടിമാറ്റല്‍ വര്‍ഷത്തിലൊരിക്കലാണ് നടക്കുക. ഭവനഗര്‍ രാജവംശത്തിന്റെ അവകാശമാണത്.

ഈ മാറ്റുന്ന കൊടി അടുത്ത 364 ദിവസവും നിലനിന്നു പോരുന്നു ആഞ്ഞടിക്കുന്ന തിരകളോ, ആയിരങ്ങളെ സംഹരിച്ചലറിയാടിയ സുനാമിയോ ഈ കൊടിയേ വീഴ്‌ത്തിയിട്ടില്ല. എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടല്‍ക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വര്‍ഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല എന്നതും അത്ഭുതം.

Tags: Shiva temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

Samskriti

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

Samskriti

തീയ്യന്നൂർ അപ്പന്റെ നാട്ടിലേയ്‌ക്ക്

Thiruvananthapuram

ആഴിമല ശിവക്ഷേത്ര മഹോത്സവം തൃക്കൊടിയേറ്റ് 15ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.