Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 7, 2026, 08:27 am IST
in Editorial

പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആദ്യ ഗഡുവായി 25000 കോടിയിലേറെ രൂപ അനുവദിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രശംസനീയമാണ്. പദ്ധതിയുടെ പ്രാരംഭ പുരോഗതി അവലോകനം ചെയ്ത കേന്ദ്ര ഗ്രാമ വികസനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആദ്യ ആഴ്ചയില്‍ തന്നെ നിരവധി ഗ്രാമപഞ്ചായത്തുകളില്‍ ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചതായി അറിയിക്കുകയും, ആദ്യ ദിവസം തന്നെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ആന്ധ്ര, കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ പ്രശംസിക്കുകയും ചെയ്തു. വിബി ജി റാം ജി പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കക്ഷിരാഷ്‌ട്രീയ പരിഗണനയില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

ഈ തൊഴിലുറപ്പ് പദ്ധതിയുടെ വേതന നിരക്കുകള്‍ 10 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, ഒരു സംസ്ഥാനത്തിലും പ്രതിദിനം 300 രൂപയില്‍ താഴെ വേതന നിരക്ക് ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നു.

വിബി ജി റാം ജി എന്ന പേരില്‍ പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഫലങ്ങള്‍ നിരവധിയാണ്. പഴയ നിയമത്തില്‍ ഉണ്ടായിരുന്ന നൂറു ദിവസത്തെ തൊഴില്‍ ലഭ്യത 125 ആയി വര്‍ധിപ്പിച്ചത് സുപ്രധാനമായ മാറ്റമാണ്. തൊഴില്‍ ചെയ്യുന്നവരുടെ ദിവസവേതനം കാലോചിതമായി പരിഷ്‌കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അ ധികാരമുണ്ട്. പഴയ നിയമപ്രകാരം ഗ്രാമപഞ്ചായത്തുകളാണ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെങ്കില്‍ പുതിയ നിയമപ്രകാരം ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്കും പദ്ധതികള്‍ നിര്‍ദ്ദേശിക്കാനും കൂടിയാലോചിച്ച് നടപ്പാക്കാനും കഴിയും. 2047 ല്‍ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത പരിപാടികള്‍ക്ക് അനുസൃതമായാണ് തൊഴിലുറപ്പ് സംബന്ധിച്ച പുതിയ നിയമം നിര്‍മിച്ചത്. പഴയ നിയമത്തില്‍ ചെയ്യപ്പെടുന്ന പ്രവൃത്തികള്‍ യോജിപ്പിച്ച് വികസിത ഭാരതത്തിലേക്ക് മുന്നേറാന്‍ കഴിയുമായിരുന്നില്ല. വിബി ജി റാം ജി എന്ന പുതിയ തൊഴിലുറപ്പ് നിയമം 2026 ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുമെന്നാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യഥാസമയം പദ്ധതിയുടെ അദ്യഗഡു അനുവദിച്ചതോടെ സര്‍ക്കാര്‍ വാക്കുപാലിച്ചിരിക്കുകയാണ്.

പുതിയ തൊഴിലുറപ്പ് നിയമപ്രകാരം 2047 ല്‍ വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ 16 കോടി ഗ്രാമീണ ജനതയുടെ അധ്വാനശേഷി സംയോജിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 2021ല്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ പ്രഖ്യാപിച്ച വികസന മേഖലകളാണ് പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഗ്രാമീണ സമ്പദ്ഘടന ശാക്തീകരിക്കുന്നതിനുള്ള അടിസ്ഥാന മേഖലാ വികസനവും ആസ്തി നിര്‍മാണവും ജലസംഭരണവും ശുദ്ധീകരണവും വിനിയോഗവും ഗ്രാമീണ ജനതയ്‌ക്ക് അതിജീവനത്തിനായുള്ള ജീവിതോപാധികള്‍ കണ്ടെത്തുന്നതിനുള്ള കാര്‍ഷിക-ഗ്രാമ വ്യവസായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണവും പ്രകൃതി ദുരന്തനിവാരണവും മണ്ണ് സംരക്ഷണവും ജൈവകൃഷിയും നീര്‍ത്തടാധിഷ്ഠിത ആസൂത്രണവും വികസനവും എന്നീ മേഖലകളാണ് നിയമത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചുവെന്ന് മുറവിളികൂട്ടുകയാണ് പ്രതിപക്ഷം ചെയ്തത്. ഗാന്ധിജിയുടെ പേരുപറഞ്ഞ് പ്രതിഷേധിക്കുകയും കോലാഹലമുണ്ടാക്കുകയും ചെയ്താല്‍ ജനങ്ങളെ സ്വാധീനിക്കുമെന്നും, അവരെ സര്‍ക്കാരിനെതിരാക്കാമെന്നും കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും വ്യാമോഹിച്ചു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ജനങ്ങള്‍ സംശയിച്ചില്ല. തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്ത ശേഷം ബംഗാളിലും അസമിലും മറ്റും നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂലമായാണ് ജനവിധിയുണ്ടായത്.

ഇത്തരം കാര്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് മോദി സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തിയ പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം.

Tags: തൊഴിലുറപ്പ് പദ്ധതിemployment guarantee schemeUnion Minister for Rural Development Shivraj Singh ChouhanVibi G Ram Gviksit bharat guarantee Vibi G Ram G scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

Editorial

അഴിമതി തടയുമ്പോള്‍ ഉയരുന്ന പ്രതിഷേധം

Kerala

‘തൊഴിലുറപ്പ് പദ്ധതിയില്‍ 1000 കോടിയുടെ ക്രമക്കേട്’ ; അഴിമതി നടക്കില്ല, കോണ്‍ഗ്രസും സിപിഎമ്മും വിബിജി റാം പദ്ധതിയെ എതിര്‍ക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.