തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു കുറഞ്ഞത്.
അന്താരാഷ്‌ട്ര വിപണിയിലെ എണ്ണവിലയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പണവായ്‌പാ നയങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവില്‍ 2,450 രൂപയുമാണ് വില വരുന്നത്.















