Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 10:15 am IST
inFootball

മയാമി: ചില തോല്‍വികള്‍ വിജയങ്ങളെക്കാള്‍ വലുതാണ്. ലോകചാമ്പ്യന്‍ അര്‍ജന്റീനയെ മുട്ടുകുത്തിക്കാന്‍ തൊട്ടരികിലെത്തിയ കേപ് വെര്‍ദെ ഒടുവില്‍ 2-3ന് പരാജയപ്പെട്ടെങ്കിലും, 120 മിനിറ്റില്‍ അവര്‍ എഴുതിയത് ഫുട്‌ബോളിന്റെ ഏറ്റവും മനോഹരമായ പ്രതിരോധഗാഥകളിലൊന്നാണ്. 120 മിനിറ്റോളം ലോകചാമ്പ്യന്‍മാരെ വിറപ്പിച്ച ഒരു ചെറിയ ദ്വീപ് രാജ്യം. തോറ്റിട്ടും ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഒരു അരങ്ങേറ്റ ടീം. കേപ് വെര്‍ദെയുടെ സ്വപ്‌നപ്പോരാട്ടത്തിന് ഒടുവില്‍ തിരശ്ശീല വീണത് ഒരു സെല്‍ഫ് ഗോളിലൂടെയായിരുന്നെങ്കിലും, അര്‍ജന്റീനയുടെ 3-2 വിജയത്തേക്കാള്‍ കൂടുതല്‍ ഓര്‍മിക്കപ്പെടുക ഭയമില്ലാതെ പൊരുതിയ ആ ധീരരുടെ കഥയായിരിക്കും. അതെ, മെസിയുടെ അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയെങ്കിലും കേപ് വെര്‍ദെ ലോകത്തിന്റെ കൈയടികളുമായാണ് മടങ്ങിയത്. ക്വാര്‍ട്ടറില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍.

മയാമിയില്‍ പാറപോലെ കേപ്പ്

മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കുമുന്നില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേപ് വെര്‍ദെ അര്‍ജന്റീനയെ ഞെട്ടിച്ചു. സ്‌റ്റേഡിയത്തിന്റെ പേര് അനുസ്മരിപ്പിക്കുന്ന മട്ടില്‍ പാറപോലെ ശക്തമായ പ്രതിരോധവും കൗണ്ടര്‍ ആക്രമണങ്ങളും ഉപയോഗിച്ച് അവര്‍ ലോകചാമ്പ്യന്‍മാരുടെ താളം തെറ്റിച്ചു. ഗോള്‍കീപ്പര്‍ വോസീഞ്ഞയുടെ അതിശയകരമായ സേവുകളാണ് അര്‍ജന്റീനയെ ആദ്യ പകുതിയില്‍ പലതവണ നിരാശപ്പെടുത്തിയത്.

എന്നാല്‍ 29-ാം മിനിറ്റില്‍ പതിവുപോലെ മെസി എത്തി. ബോക്സിനുള്ളില്‍ ലഭിച്ച അവസരം കൃത്യമായി ഫിനിഷ് ചെയ്ത് അര്‍ജന്റീനയെ മുന്നിലെത്തിച്ചു.

ഈ ലോകകപ്പില്‍ മെസി നേടുന്ന ഏഴാമത്തെ ഗോളും ആറ് ലോകകപ്പുകളിലായി അദ്ദേഹം നേടുന്ന 20-ാമത്തെ ഗോളുമായിരുന്നു ഇത്. ലോകകപ്പിലെ തുടര്‍ച്ചയായ എട്ടു മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യതാരമായും മെസി ഈ ഗോളോടെ മാറി. തുടര്‍ച്ചയായി ഗോള്‍ വീണെങ്കിലും കേപ്പ് വെര്‍ദെ തളര്‍ന്നില്ല. നിരന്തര ആക്രമണങ്ങളിലൂടെ കേപ് പൊരുതി. വര്‍ധിത വീര്യത്തോടെ ആദ്യ പകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ കേപ് വെര്‍ദെ കൂടുതല്‍ ധൈര്യത്തോടെ കളിച്ചു. നിരവധി പ്രത്യാക്രമണങ്ങള്‍ അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ചു. കേവലം പ്രതിരോധം മാത്രമല്ല, തങ്ങളുടെ ആയുധമെന്നും ആക്രണമാണ് ഞങ്ങളുടെ മറ്റൊരു ശക്തിയെന്നും അവര്‍ ലോകത്തെ കാണിച്ചു.

59-ാം മിനിറ്റില്‍ ഡെറോയ് ഡുവാര്‍ട്ടെയുടെ ഗോളിലൂടെ അവര്‍ സമനില പിടിച്ചു. എമിലിയാനോ മാര്‍ട്ടിനെസിനെ വെറും കാഴ്ചക്കാരനാക്കുന്ന ഗോള്‍. ലോകചാമ്പ്യന്‍മാര്‍ക്കെതിരെ ഒരു അരങ്ങേറ്റ ടീം യാതൊരു ഭയവുമില്ലാതെ പൊരുതുന്ന കാഴ്ച ലോക ഫുട്‌ബോളിനെ വിസ്മയിപ്പിച്ചു.

90 മിനിറ്റില്‍ വിജയിയെ കണ്ടെത്താനാകാതെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ഈ മത്സരത്തെ എക്‌സ്ട്രാ ടൈം വരെ എത്തിച്ചതില്‍ കേപ് വെര്‍ദെയുടെ 40 വയസ്സുകാരന്‍ ഗോള്‍കീപ്പര്‍ വൊസീഞ്ഞ നടത്തിയ പ്രകടനം ഉപമകളില്ലാത്തതാണ്. പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ഒരു ‘വെറ്ററന്‍’ ഗോളിക്കു മുന്നില്‍ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിര വിറങ്ങലിച്ചു. മെസി പോലും ഒരു വേള അമ്പരന്ന സേവാണ് വൊസീഞ്ഞ നടത്തിയത്. ലയണല്‍ മെസി പന്തുമായി മുന്നേറി നേര്‍ക്കുനേര്‍വന്ന പോരാട്ടത്തില്‍ വൊസീഞ്ഞ നിഷ്പ്രയാസമാണ് മെസിയെ തടുത്തത്.

എക്‌സ്ട്രാ ആവേശം
എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ഹെഡറിലൂടെ അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷേ കേപ് വെര്‍ദെ വീണ്ടും തിരിച്ചടിച്ചു. 103-ാം മിനിറ്റില്‍ സിഡ്‌നി കബ്രാലിന്റെ മനോഹരമായ ഗോളിലൂടെ അവര്‍ വീണ്ടും 2-2 സമനില നേടി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് മത്സരം നീങ്ങുന്നുവെന്ന തോന്നലായിരുന്നു അപ്പോള്‍.

എന്നാല്‍ 111-ാം മിനിറ്റില്‍ നിര്‍ഭാഗ്യം കേപ് വെര്‍ദെയെ തേടിയെത്തി. അര്‍ജന്റീനയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ഡിനെയ് ബോര്‍ജസിന്റെ ശരീരത്തില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറി. ആ സെല്‍ഫ് ഗോളാണ് മത്സരം നിര്‍ണയിച്ചത്. അവസാന മിനിറ്റുകളില്‍ കേപ് വെര്‍ദെ സമനിലയ്‌ക്കായി സര്‍വശക്തിയും പ്രയോഗിച്ചെങ്കിലും എമിലിയാനോ മാര്‍ട്ടിനെസിന്റെ നിര്‍ണായക സേവുകള്‍ അര്‍ജന്റീനയെ രക്ഷിച്ചു.
ഈ വിജയത്തോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ കടന്ന് റൗണ്ട് ഓഫ് 16-ല്‍ ഈജിപ്തിനെ നേരിടും. എന്നാല്‍ വിജയത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് കേപ് വെര്‍ദെയുടെ പ്രകടനമാണ്. ലോകകപ്പില്‍ ആദ്യമായി കളിച്ച ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ അവര്‍ നിലവിലെ ചാമ്പ്യന്‍മാരെ 120 മിനിറ്റ് വിറപ്പിച്ച് ലോക ഫുട്‌ബോളിന്റെ ആദരവ് നേടി.

ഗോള്‍ വന്ന വഴി

29′ ലയണല്‍ മെസി (അര്‍ജന്റീന) 1-0 അസിസ്റ്റ്: ലിസാന്‍ഡ്രോ മാര്‍ട്ടിനസ്.

പ്രതിരോധനിരയില്‍ നിന്ന് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് നല്‍കിയ കൃത്യമായ ലോങ് പാസ് കേപ് വെര്‍ദെ ഡിഫന്‍സിന് പിന്നിലേക്ക് ഓടിക്കയറിയ മെസിയുടെ കാലിലെത്തി. ആദ്യ ടച്ചില്‍ തന്നെ പന്ത് നിയന്ത്രിച്ച മെസി ഗോള്‍കീപ്പര്‍ വോസിഞ്ഞയെ മറികടന്ന് ഇടതുകാലന്‍ ഷോട്ടിലൂടെ വലകുലുക്കി.

59′ ഡെറോയ് ഡുവാര്‍ട്ടേ (കേപ് വെര്‍ദെ) 1-1

വേഗമേറിയ കൗണ്ടര്‍ ആക്രമണത്തിനൊടുവില്‍ വലതുവിങ്ങിലൂടെ റെഡയാന്‍ മെന്‍ഡസ് നല്‍കിയ പാസ് ബോക്‌സിനുള്ളിലേക്ക്. പാസ് ലഭിച്ച പന്ത് ഡുവാര്‍ട്ടേ ബോക്‌സിന്റെ വലതുപാര്‍ശ്വത്തില്‍നിന്ന് തൊടുത്ത നിലംപറ്റിയ ഷോട്ടിലൂടെ എമിലിയാനോ മാര്‍ട്ടിനസിനെ കീഴടക്കി സമനില കണ്ടെത്തി.

92′ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് (അര്‍ജന്റീന) 2-1

എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ ലഭിച്ച കോര്‍ണര്‍ എടുത്തത് മെസി. ഉയര്‍ത്തി നല്‍കിയ ക്രോസില്‍ ബോക്‌സിനുള്ളില്‍ അര്‍ജന്റൈന്‍ താരത്തിന്റെ ഹെഡല്‍ പാസ് സ്വീകരിച്ച് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ഗോള്‍ നേടി അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു.

103′ സിഡ്‌നി കബ്രാല്‍ (കേപ് വെര്‍ദെ) 2-2

ബോക്‌സിന് പുറത്തുനിന്ന് മനോഹരമായ കര്‍ളിംഗ് ഷോട്ടിലൂടെ കബ്രാല്‍ വീണ്ടും സമനില പിടിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഗോളുകളിലൊന്നായി ഈ ഗോള്‍ വിലയിരുത്തപ്പെട്ടു.

111′ ഡിനെയ് ബോര്‍ജസ്
(സെല്‍ഫ് ഗോള്‍) അര്‍ജന്റീന 3-2

ലയണല്‍ മെസിയുടെ കോര്‍ണറില്‍ റൊമേറോ ഉയര്‍ന്ന് ഹെഡര്‍ ചെയ്തപ്പോള്‍ പന്ത് കേപ് വെര്‍ദെ പ്രതിരോധതാരം ഡിനെയ് ബോര്‍ജസിന്റെ ശരീരത്തില്‍ തട്ടി സ്വന്തം വലയിലേക്ക് കയറി.

 

Tags: FIFA World Cup 2026Lionel MessiArgentina vs Cape verde
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Football

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.