Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

വിസി ഡോ. മോഹനന്‍ കുന്നുമ്മലിന് അഭിനന്ദനപ്രവാഹം

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Jul 5, 2026, 08:12 am IST
inKerala

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച് പുതുചരിത്രം രചിച്ച് കേരള സര്‍വകലാശാല. ബിരുദ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച അമ്പതോളം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അന്നുതന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍വകലാശാലയുടെ ശരവേഗ നടപടി. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വേഗത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

സെനറ്റ്, സിന്‍ഡിക്കേറ്റ് തര്‍ക്കങ്ങളും പുതിയ അംഗങ്ങളെ നിശ്ചയിക്കുന്നതിലെ കാലതാമസവും കാരണം വിദേശ വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. വിസ കാലാവധി തീരാറായതോടെ പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനെ കണ്ട് സര്‍ട്ടിഫിക്കറ്റ് എത്രയുംവേഗം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ ദയനീയാവസ്ഥ മനസിലാക്കിയ ഡോ. മോഹനന്‍, വിദേശ വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം എന്ന ഒറ്റ അജണ്ടയില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ ചില സെനറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ബഹളമുണ്ടായെങ്കിലും, ഒറ്റ അജണ്ടമാത്രമായതിനാല്‍ വേഗത്തില്‍ പാസാക്കി യോഗം പിരിഞ്ഞു. അര മണിക്കൂറിനകം യോഗത്തിന്റെ മിനിറ്റ്‌സ് തയ്യാറാക്കി ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് അന്ന് വൈകിട്ട് അഞ്ചുമണിയോടെ വിസി ഒപ്പിട്ട ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണവും ചെയ്തു.

രാഷ്‌ട്രീയ ലാക്കില്‍ ചില അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗം അലങ്കോലമാക്കുന്നതിനാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം വിദേശ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെയോ തൊഴിലിനെയോ വലിയ രീതിയില്‍ ബാധിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് അപേക്ഷിച്ച ദിവസം തന്നെ ബിരുദം നല്‍കിക്കൊണ്ടുള്ള വിസിയുടെ ഈ മാതൃകാപരമായ തീരുമാനം. അനാവശ്യ കാലതാമസം ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായത് സമയബന്ധിതമായി ലഭ്യമാക്കിയ ഡോ. മോഹനന്‍ കുന്നുമ്മലിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

കേരള സര്‍വകലാശാല കൈക്കൊണ്ട നടപടി മറ്റ് സര്‍വകലാശാലകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഭരണപരമായ നടപടികള്‍ വേഗത്തിലാക്കുന്നതിനും സര്‍വകലാശാല കാണിക്കുന്ന താല്പര്യം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നും ഈ ചരിത്രനേട്ടം ഭാവിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥിസൗഹൃദപരമായ തീരുമാനങ്ങളിലേക്ക് സര്‍വകലാശാലയെ നയിക്കുമെന്നും ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നു.

Tags: Kerala UniversityDr. Mohanan KunummalDegree Certificate Distribution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.