ന്യൂദല്‍ഹി : വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതിനെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ഇതിനു പിന്നില്‍ ദുരൂഹതയുണ്ട്. ജി കാര്‍ത്തികേയനെ പോലെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മരുമകളെ രായ്‌ക്ക് രാമാനം മാറ്റാന്‍ എന്തായിരുന്നു വിഡി സതീശന് ധൃതിയെന്നാണ് ജോണ്‍ ബ്രിട്ടാസിന്‌റെ സംശയം.
വിഴിഞ്ഞത്തില്‍ വി ഡി സതീശന് ഒരു ആശയക്കുഴപ്പവുമില്ല. അധികാരത്തില്‍ വരികയാണെങ്കില്‍ അദാനിക്കുവേണ്ടി പ്രവര്‍ത്തിക്കാനായി ഗൂഢാലോചന നടന്നിരുന്നു. ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ പോയി അദാനിയുടെ ആളുകളെ സതീശന്‍ കണ്ടിരുന്നുവെന്നും ബ്രിട്ടാസ് ആരോപിച്ചു.
















