കൊല്ലം: മടത്തറയില്‍ ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. നിലമേല്‍ കൈതോട് സ്വദേശികളായ മര്‍ജാന്‍, നാദിര്‍, അമല്‍ എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ മദ്യപിച്ച് സ്ത്രീകള്‍ മാത്രമുള്ള പ്രീമിയം കൗണ്ടറില്‍ മദ്യം വാങ്ങാന്‍ എത്തി ജീവനക്കാരിയെ ശല്യം ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട മാനേജര്‍ വിനോദ് യുവാക്കളെ കടയില്‍ നിന്ന് ഇറക്കി വിട്ടു.
ഇതാണ് വൈരാഗ്യത്തിന് കാരണം.കാത്തു നിന്ന പ്രതികള്‍, മാനേജര്‍ കടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു.
















