തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കരാറില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ അവകാശമുള്ളൂവെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍ നിയമസഭയില്‍ വ്യക്തമാക്കി.
ഏകപക്ഷീയമായ കേരളം പിന്മാറിയാല്‍ രണ്ടായിരം കോടി രൂപയോളം നഷ്ടമാകുന്ന സ്ഥിതിയാണ്. പദ്ധതി പ്രകാരം സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെ 304 സ്‌കൂളുകള്‍ക്ക് ഒരുകോടി രൂപവീതം മൂന്നുവര്‍ഷത്തേക്കാണ് ലഭിക്കുക. തൊള്ളായിരം കോടിയില്‍പരം രൂപയാണ് സ്‌കൂളുകളുടെ വികസനത്തിനായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. സംസ്ഥാനം പിന്മാറിയാല്‍ സമഗ്ര ശിക്ഷാ കേരളത്തിന് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും.മന്ത്രി ചൂണ്ടിക്കാട്ടി.
















