തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 1,05,560 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 13,195 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.
ഇന്ന് ഗ്രാമിന് 245 രൂപയും കിലോയ്‌ക്ക് 2,45,000 രൂപയുമാണ് വില നൽകേണ്ടത്.പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവട്പിടിച്ചാണ് സ്വർണവില മാറിമറിയുന്നത്. വെടിനിർത്തൽ കരാറിൽ യു.എസും ഇറാനും ഒപ്പിട്ടുവെങ്കിലും, ആശങ്കയായി വീണ്ടും ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നുണ്ട്.













