തീയേറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കി രൺവീർ സിങ് നായകനായ ധുരന്ധർ പ്രതികാരം. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം, ആ പദവി വീണ്ടും ഉറപ്പിച്ചു കൊണ്ടാണ് ശ്രദ്ധേയമായ ഈ നാഴികക്കല്ല് പിന്നിട്ടത്.
ആകർഷകമായ കഥപറച്ചിൽ, വമ്പൻ ആക്ഷൻ രംഗങ്ങൾ, ശക്തമായ പ്രകടനങ്ങൾ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും ആഗോള തലത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുകയാണ്.
രണ്ട് പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ (ജിയോഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്) ലഭ്യമായിട്ടും, ധുരന്ധർ പ്രതികാരത്തിന്റെ 100 ദിവസത്തെ തിയേറ്റർ പ്രദർശനത്തെ കൂടുതൽ അസാധാരണമാക്കുന്നത്, ചിത്രം പ്രേക്ഷകരെ ഇപ്പോഴും തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നത് തുടരുന്നു എന്നതാണ്.
ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച, ആദിത്യ ധറും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്ന് നിർമ്മിച്ച ധുരന്ധർ പ്രതികാരം, മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ലാണ് ഇതോടെ പൂർത്തിയാക്കിയത്. ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുകയും ബി62 സ്റ്റുഡിയോസ് നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം 2026 മാർച്ച് 19 ന് ആണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. അതിനുശേഷം ഹിന്ദി സിനിമയിലെ ഏറ്റവും വലിയ തിയേറ്റർ വിജയങ്ങളിൽ ഒന്നായി ചിത്രം മാറുകയും ചെയ്തു. പിആർഒ – ശബരി











