Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

ഡോ. പി.എന്‍. സുരേഷ്‌കുമാര്‍byഡോ. പി.എന്‍. സുരേഷ്‌കുമാര്‍
Jun 26, 2026, 07:04 am IST
inArticle, Health

വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ആരോഗ്യരംഗത്ത് കടുത്ത ഭീഷണിയാണ്. ലഹരിയോടുള്ള അടിമത്തം വ്യക്തിയെയും കുടുംബത്തെയും മാത്രമല്ല, സമൂഹത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക സുസ്ഥിരതയെയും തകര്‍ക്കുന്നു. കൗതുകത്തിന് തുടങ്ങുന്ന ലഹരി ശീലം ക്രമേണ പൂര്‍ണ്ണ അടിമത്തത്തിലേക്ക് നയിക്കും. പ്രലോഭനങ്ങളില്‍ വീണോ കൂട്ടുകാരുടെ പ്രേരണയാലോ ആണ് ഭൂരിഭാഗം പേരും ഇതിലേക്ക് എത്തിപ്പെടുന്നത്.

ലഹരിവസ്തുക്കളുടെ വകഭേദങ്ങള്‍

മദ്യം: മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വന്‍വിപത്താണിത്. പ്രായ-ലിംഗ-ഭേദമന്യേ പടരുന്ന മദ്യാസക്തി തലച്ചോറ്, കരള്‍, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ തകരാറിലാക്കുന്നു. വിഷാദം, സംശയരോഗം, ആത്മഹത്യാ പ്രവണത എന്നിവയ്‌ക്കും ഇത് കാരണമാകുന്നു.

സ്റ്റിമുലന്റുകള്‍ (ഉത്തേജകങ്ങള്‍): കൊക്കൈന്‍, ആംഫിറ്റമിന്‍, എം.ഡി.എം.എ (എക്സ്റ്റസി) എന്നിവ ഈ വിഭാഗത്തിലാണ്. കീറ്റമിന്‍, മാന്‍ഡ്രക്‌സ്, സ്റ്റിറോയ്ഡ് ഗുളികകള്‍ തുടങ്ങിയ സിന്തിറ്റിക് മരുന്നുകളും ഇതിലുള്‍പ്പെടുന്നു.

ആങ്‌സിയോലൈറ്റിക്‌സ് – ഹിപ്‌നോട്ടിക്‌സ്: ഡയസിപാം, നൈട്രാസിപാം, ആല്‍പ്രാസോളാം തുടങ്ങിയ ഉറക്കഗുളികകളാണിവ. അശാസ്ത്രീയമായ ഉപയോഗം ഇവയോടുള്ള അടിമത്തം കൂട്ടും.

ഡിപ്രസന്റുകള്‍: കറുപ്പ് (ഓപിയം), ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, മോര്‍ഫിന്‍, പെത്തഡിന്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. കാന്‍സര്‍ രോഗികളുടെ വേദന സംഹാരിയായി ഉപയോഗിക്കുന്ന ഇവ ദുരുപയോഗം ചെയ്താല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരവ് അസാധ്യമാകും.

കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.

ഇന്‍ഹലന്റുകള്‍: പെയിന്റ്, തിന്നര്‍, പെട്രോള്‍, പശ തുടങ്ങിയവ ശ്വസിച്ച് ലഹരി കണ്ടെത്തുന്ന രീതിയാണിത്. സ്‌കൂള്‍ കുട്ടികളാണ് ഇതില്‍ കൂടുതലും പെടുന്നത്. ഇവ തലച്ചോറ്, കിഡ്‌നി എന്നിവയ്‌ക്ക് ഗുരുതര തകരാറുണ്ടാക്കും.

പുകയില ഉത്പന്നങ്ങള്‍: സിഗരറ്റ്, ബീഡി, പാന്‍മസാലകള്‍ എന്നിവ ഈ ഗണത്തിലാണ്. വായില്‍ വെച്ചുപയോഗിക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഓറല്‍ കാന്‍സറിന് കാരണമാകുന്നു.

പ്രത്യാഘാതങ്ങള്‍

നാഡീവ്യൂഹത്തെ ബാധിക്കുന്ന ലഹരികള്‍ മനോവിഭ്രാന്തി, കടുത്ത വിഷാദം, ആത്മഹത്യാ പ്രവണത, അകാരണ ഭയം എന്നിവ ഉണ്ടാക്കുന്നു. ലഹരി കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ‘വിത്‌ഡ്രോവല്‍ സിന്‍ഡ്രോം’ വ്യക്തിയെ മോഷണം, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കും. വാഹനാപകടങ്ങളും കുടുംബ തകര്‍ച്ചയും ഇതിന്റെ ഉപോത്പന്നങ്ങളാണ്.

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്

പഠനത്തില്‍ പിന്നോട്ടാവുക, പെട്ടെന്നുള്ള സ്വഭാവമാറ്റം, മാതാപിതാക്കളില്‍ നിന്നുള്ള അകല്‍ച്ച, മുറിക്കുള്ളില്‍ അടച്ചിരിക്കുക, പണം മോഷ്ടിക്കുക, അലസത എന്നിവ ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളാകാം. കൈകളില്‍ കുത്തിവെപ്പിന്റെ പാടുകള്‍ കാണുന്നതും സംശയിക്കണം. കുട്ടി ലഹരിക്ക് അടിമയെന്ന് കണ്ടാല്‍ കുറ്റപ്പെടുത്താതെ, സ്‌നേഹത്തോടെ കൈകാര്യം ചെയ്ത് വൈദ്യസഹായം ഉറപ്പാക്കുക. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടിയെ വീണ്ടും സംശയത്തോടെ നോക്കരുത്.

ചികിത്സയും മുന്‍കരുതലും

ലഹരിക്ക് അടിപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. കൗമാരക്കാരില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തണം. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന ‘ഡിറ്റോക്‌സിഫിക്കേഷന്‍’ ആണ് ചികിത്സയുടെ ആദ്യപടി. ഒപ്പം അവയവങ്ങളുടെ തകരാറുകള്‍ക്കുള്ള മരുന്നുകളും ആസക്തി കുറയ്‌ക്കാനുള്ള തെറാപ്പികളും നല്‍കും. കൗണ്‍സലിംഗ്, പുനരധിവാസം, തുടര്‍ച്ചികിത്സ എന്നിവയിലൂടെയും വ്യക്തിയുടെ ഇച്ഛാശക്തിയിലൂടെയും ലഹരിയില്‍ നിന്ന് പൂര്‍ണ്ണ മോചനം സാധ്യമാണ്.

കടുത്ത ശിക്ഷ ഉറപ്പാക്കുന്ന എന്‍.ഡി.പി.എസ് നിയമം

മയക്കുമരുന്ന് കേസുകള്‍ക്കെതിരെയുള്ള ശക്തമായ കേന്ദ്രനിയമമാണ് 1985-ലെ എന്‍.ഡി.പി.എസ് ആക്ട്. വാണിജ്യ അളവില്‍ ലഹരി കൈവശം വെയ്‌ക്കുകയോ കടത്തുകയോ ചെയ്താല്‍ 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഗൂഢാലോചനകളില്‍ പങ്കാളികളാകുന്നവര്‍ക്ക് 40 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ലഹരി വ്യാപാരത്തിന് സാമ്പത്തിക സഹായം നല്‍കുന്നതും കടുത്ത കുറ്റമാണ്. മുന്‍പ് കേസില്‍ പെട്ടവര്‍ വീണ്ടും വലിയ അളവില്‍ ലഹരിയുമായി പിടിയിലായാല്‍ വധശിക്ഷ വരെ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Tags: World Anti-Drug DayRehabilitation CentreDrug useAddiction to alcoholNDPS Act
ഡോ. പി.എന്‍. സുരേഷ്‌കുമാര്‍
ഡോ. പി.എന്‍. സുരേഷ്‌കുമാര്‍
കോഴിക്കോട് ചേതന സെന്റര്‍ ഫോര്‍ ന്യൂറോ സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

Kerala

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

India

35 കോടിയുടെ ലഹരിമരുന്നുമായി ബോളിവുഡ് നടൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

Kerala

ലോക ലഹരിവിരുദ്ധ ദിനം ഇന്ന്: ലഹരി ഉപഭോഗത്തില്‍ കേരളം നമ്പര്‍ വണ്‍ !

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.