തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗം ബാധ.സംസ്ഥാനത്ത് ജൂണില്‍ 172 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ 248 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്.
അതേസമയം, കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗബാധയില്ല.നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഈശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നു.












