Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 11:27 am IST
in India

ബെംഗളൂരു: കർണാടക സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘ഗൃഹലക്ഷ്മി’ പദ്ധതിയിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) ഓഡിറ്റ് റിപ്പോർട്ട്. കർണാടകയിലുടനീളമുള്ള കുടുംബനാഥകൾക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്നതാണ് ഗൃഹലക്ഷ്മി പദ്ധതി. 75,000 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പരിശോധന, ബാങ്ക് അക്കൗണ്ടുകളുടെ സാധൂകരണം, ഫണ്ട് വിതരണ സംവിധാനം എന്നിവയിലാണ് സിഎജി ഓഡിറ്റ് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.

റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. പദ്ധതി വലിയൊരു അഴിമതിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ ആരോപിക്കുകയും ഇതിൽ ഉടനടി സുതാര്യമായ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

19,020 ഗുണഭോക്താക്കൾ ഒരേ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് വിവരങ്ങൾ രേഖപ്പെടുത്തിയതിലെ പിഴവോ അതോ അർഹതയില്ലാത്തവർ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയതോ എന്നതിനെക്കുറിച്ച് വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. 8,995 ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.80 കോടിയോളം രൂപ ആവർത്തിച്ച് നിക്ഷേപിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു അക്കൗണ്ടിൽ ശരാശരി 2,000 രൂപ വീതമാണ് അധികമായി വന്നിട്ടുള്ളത്.

ഇത് ഒരേ ഗഡുക്കൾ തന്നെ ആവർത്തിച്ച് നൽകിയതിന്റെ സൂചനയാണ്.പദ്ധതിയിലെ 10.36 ലക്ഷം ഗുണഭോക്താക്കൾ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തിയതായി ഓഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 1.30 കോടി ഗുണഭോക്താക്കളുള്ള ഈ പദ്ധതിയിൽ ഇത് ആകെ തുകയുടെ ഏകദേശം 8 ശതമാനത്തോളം വരും.

ബാങ്കുകൾ വായ്‌പ തുക ഈടാക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചില ഗുണഭോക്താക്കൾ അക്കൗണ്ടുകൾ മാറ്റിയതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. കൂടാതെ, അപൂർണ്ണമായ ബാങ്ക് വിവരങ്ങൾ ഉണ്ടായിരുന്നിട്ടും 23,262 ഗുണഭോക്താക്കൾക്ക് പണം കൈമാറിയതായും സിഎജി കണ്ടെത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖകളിൽ ലഭ്യമല്ലാതിരുന്നിട്ടും ഇത്തരത്തിൽ 46.52 കോടി രൂപയാണ് വിതരണം ചെയ്തത്.

 

 

Tags: congressscamCAGGruhalakshmikarnataka freebees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.