Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 06:31 am IST
in Football

ഗൗഡലാജാറ (മെക്സിക്കോ): എഴുപത്തിയഞ്ചാം മിനിറ്റുവരെ ആര്‍ത്തലച്ചുവന്ന കൊളംബിയന്‍ തിരമാലകളെ ഗോള്‍പോസ്റ്റിന് മുന്നില്‍ നിന്ന കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസി അക്രോബാറ്റിക് പ്രകടനത്തിലൂടെ വിഫലമാക്കിയപ്പോള്‍, പോര്‍ച്ചുഗല്‍ കുടുങ്ങിയതുപോലെ കൊളംബിയയും സമനിലയില്‍ തളയ്‌ക്കപ്പെടുമെന്ന് തോന്നിച്ചു. എന്നാല്‍ 76-ാം മിനിറ്റില്‍ ഡാനിയേല്‍ മുനോസ് സമനിലക്കെട്ടുപൊട്ടിച്ച് കോംഗോ വല കുലുക്കിയപ്പോള്‍ കൊളംബിയ വിജയവും നോക്കൗട്ട് റൗണ്ടും സ്വന്തമാക്കി.

കളിയില്‍ കൊളംബിയന്‍ ആധിപത്യമായിരുന്നു. 63.5 ശതമാനവും പന്ത് കൈവശം വെച്ച ഹാമിഷ് റോഡ്രിഗസും സംഘവും 9 ഓണ്‍ ടാര്‍ഗറ്റുകള്‍ ഉള്‍പ്പെടെ 20 തവണയാണ് കോംഗോ വല ലക്ഷ്യമാക്കി നിറയൊഴിച്ചത്. പലപ്പോഴും കോംഗോ പ്രതിരോധം പൊളിഞ്ഞപ്പോഴും തന്നെ കീഴടക്കാനാവില്ലെന്ന ആത്മവിശ്വാസത്തോടെ ചോരാത്ത കൈകളുമായി ഗോളി ലയണല്‍ എംപാസി നിലയുറപ്പിച്ചിതോടെ കൊളംബിയന്‍ മുന്നേറ്റങ്ങളെല്ലാം ആ വന്‍മതിലില്‍ തട്ടി വഴിമാറി. കളിയുടെ ആദ്യ 75 മിനിറ്റിനിടെ ഏഴ് തവണയാണ് അത്യൂജ്ജ്വല സേവുകളുമായി ലയണല്‍ എംപാസി മിന്നിത്തിളങ്ങിയത്. അവസാന മിനിറ്റുകളില്‍ എംപാസിയുടെ ഈ മിന്നുന്ന പ്രകടനമില്ലായിരുന്നെങ്കില്‍ കോംഗോയുടെ തോല്‍വി കനത്തതാകുമായിരുന്നു. എംപാസിക്കൊപ്പം പ്രതിരോധ താരങ്ങളും മികച്ചുനിന്നതോടെ കൊളംബിയയുടെ പല മുന്നേറ്റങ്ങളും തടഞ്ഞുനിര്‍ത്താനുമായി. കോംഗോ 7 ഷോട്ടുകള്‍ പായിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഗോള്‍വല ലക്ഷ്യമാക്കി പറന്നത്. അത് കൊളംബിയന്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തുകയും ചെയ്തു. വിജയത്തോടെ ഗ്രൂപ്പ് കെയില്‍ നിന്ന് കളിച്ച രണ്ടും വിജയിച്ച് ആറ് പോയിന്റുമായി കൊളംബിയ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ കൊളംബിയ 3-1ന് വീഴ്‌ത്തിയിരുന്നു.

കളിയുടെ തുടക്കം മുതല്‍ കോംഗോ ബോക്സിലേക്ക് ഇരച്ചുകയറിയ റോഡ്രിഗസും സുവാരസും ഡിയാസും ഉള്‍പ്പെട്ട കൊളംബിയന്‍ താരനിര നാലാം മിനിറ്റില്‍ ഗോളിനടുത്തെത്തി. ജോണ്‍ അരിയസിന്റെ ശ്രമമാണ് കോംഗോ ഗോളി രക്ഷപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഡാനിയേല്‍ മുനോസ് വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. 12-ാം മിനിറ്റില്‍ ഹമീഷ് റോഡ്രിഗസിന്റെ ഒരു ബുള്ളറ്റ് ഷോട്ട് കോംഗോ ഗോളി പറന്ന് രക്ഷപ്പെടുത്തി. പിന്നീടങ്ങോട്ട് തുടര്‍ച്ചയായി കൊളംബിയന്‍ താരങ്ങള്‍ കോംഗോയെ പോസ്റ്റ് ലക്ഷ്യമാക്കി നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും എംപാസിയെ കീഴടക്കി അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയിലും കൊളംബിയന്‍ മുന്നേറ്റമായിരുന്നു. അവരുടെ മുന്നേറ്റങ്ങളെല്ലാം കോംഗോ പ്രതിരോധത്തിന് മുന്നില്‍ വിഫലമായി. 58-ാം മിനിറ്റില്‍ റോഡ്രിഗസിനെയും സുവാരസിനെയും പിന്‍വലിച്ച് ഫെര്‍ണാണ്ടോ ക്വിന്റേറോ, ജോ കോര്‍ഡോബ എന്നിവരെ ഇറക്കി മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 76-ാം മിനിറ്റില്‍ കൊളംബിയ കാത്തിരുന്ന ഗോള്‍ വന്നെത്തി. ജുവാന്‍ ക്വിന്ററോയുടെ പാസില്‍ നിന്ന് ഡാനിയല്‍ മുനോസാണ് ഗോളടിച്ചത്. പിന്നീട് രണ്ട് തവണ കൂടി ഡാനിയേല്‍ മുനോസും ലൂയി ഡിയാസും കോംഗോ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ കോംഗോ എതിര്‍ ഗോള്‍മുഖത്തേക്ക് മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൊളംബിയന്‍ ഗോള്‍കീപ്പര്‍ കമിലോ വര്‍ഗാസിന്റെ മികച്ച സേവും പ്രതിരോധത്തിന്റെ പ്രകടനവും അവ വിഫലമാക്കി. ഇതോടെ വിജയവും നോക്കൗട്ട് ബര്‍ത്തും കൊളംബിയയ്‌ക്ക് സ്വന്തം.

Tags: FIFA World Cup 2026congo vs colombia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

Football

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം
Football

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

Football

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

Football

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.