Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 08:14 pm IST
inKerala

കൊച്ചി : അമ്മ താരസംഘടനയിലെ ചെളിവാരിയേറ് പരസ്യമാകുമ്പോൾ വെളിപ്പെടുന്നത് മലയാള സിനിമയിലെ തന്നെ വർഗീയ ഗ്രൂപ്പുകളാണ്. നേരത്തെ മട്ടാഞ്ചേരി മാഫിയ കയ്യടക്കി വച്ചിരുന്ന മലയാള സിനിമയിലേയ്‌ക്ക് ചില ലക്ഷ്യങ്ങളോടെ മറ്റൊരു ഗ്രൂപ്പ് കൂടി ഉണ്ടായിരിക്കുകയാണ്.

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടിയായിരുന്നു ഉഷ എന്ന ഹസീന ഹനീഫ്. കിരീടം, കാർണിവൽ, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളിൽ ഹസീന ചെയ്ത വേഷങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ് . എന്നാൽ കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഹസീന നടത്തിയ പരാമർശത്തിലൂടെ വ്യക്തമായത് മലയാള സിനിമയിൽ എത്രത്തോളം വർഗീയത പിടിമുറുക്കിയിരിക്കുന്നുവെന്നതാണ്.

‘ ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വര്‍ഗീയ വിഷം തുപ്പുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ ഞങ്ങള്‍ക്ക് മനസ്സില്ല. അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങള്‍ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നുള്ളു . ഇന്റര്‍വ്യൂകളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്‌മെന്റ് ശരിയായില്ല ‘ എന്ന പ്രസ്താവനയിലൂടെ ഇസ്ലാം വിട്ട് ഹിന്ദുവായ ലക്ഷ്മിയോട് ഹസീനയ്‌ക്കുള്ള വിദ്വേഷം എത്രത്തോളമുണ്ടെന്നത് വ്യക്തമാണ്.

അമ്മ എന്ന സംഘടനയിൽ മതമില്ലെന്ന് പറഞ്ഞവർ തന്നെയാണ് ഖുറാനെ തള്ളിപ്പറഞ്ഞതിന്റെ പേരിൽ ലക്ഷ്മിപ്രിയയെ ക്രൂശിക്കുന്നതും.

ഉഷയുടെ വ്യക്തി ജീവിതം ഒരു കാലത്ത് വലിയ ചർച്ചയായതാണ്. സംവിധായകൻ സുരേഷ് ബാബുവായിരുന്നു ഉഷയുടെ ഭർത്താവ്. ഇദ്ദേഹം സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ഛൻ എന്ന സിനിമയിൽ ഉഷ അഭിനയിച്ചി‌ട്ടുണ്ട്. രണ്ട് മതസ്ഥരായ ഇരുവരും തമ്മിലുള്ള വിവാഹം അന്ന് വിവാദമായി. കുടുംബത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീടിവർ വേർപിരിഞ്ഞു.

അന്ന് തന്റെ വിവാഹത്തെ മമ്മൂട്ടി എതിർത്തിരുന്നുവെന്നും മുൻപ് ഇന്റർവ്യുകളിൽ ഹസീന തന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. “സുരേഷ് ബാബുവുമായുള്ള എന്റെ ബന്ധത്തെപ്പറ്റി മമ്മൂക്കയോട് ബാപ്പ സംസാരിച്ചിരുന്നു. സുരേഷ് ബാബുവിനെ കാര്യം പറഞ്ഞ് മനസ്സിലാക്കണം എന്ന് അദ്ദേഹത്തോട് ബാപ്പ പറഞ്ഞു. പറയാമെന്ന് മമ്മൂക്ക വാക്കും കൊടുത്തിരുന്നു. സുരേഷിനോട് വിളിച്ച് മമ്മൂക്ക കാര്യവും പറഞ്ഞിരുന്നു. പക്ഷേ എന്നിട്ടും ഞങ്ങൾ വിവാഹം കഴിച്ചു. അദ്ദേഹം പറഞ്ഞിട്ടും വിവാഹം കഴിച്ചതിന്റെ ആവും പിണക്കം. ആ സമയത്ത് സംസാരിക്കാറേ ഇല്ലായിരുന്നു മമ്മൂക്ക. സുരേഷുമായി വിവാഹം കഴിഞ്ഞതിന് ശേഷം അദ്ദേഹം മിണ്ടാറില്ല”.

“അങ്ങോട്ട് ചെന്ന് മമ്മൂട്ടിയോട് സംസാരിച്ചാലും അദ്ദേഹം മിണ്ടില്ല. കുറെ പ്രാവശ്യം ഗുഡ് മോർണിംഗ് പറഞ്ഞിട്ടും അദ്ദേഹം മൈൻഡ് ചെയ്യാത്തത് കൊണ്ട് മിണ്ടാൻ പോകുന്നത് ഞാനും നിർത്തി. പക്ഷേ, നാസറുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം മമ്മൂക്ക ഒരുതവണ എന്നോട് മിണ്ടി. നടന്നു പോയപ്പോൾ അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു, ‘കല്യാണമൊക്കെ കഴിഞ്ഞു അല്ലേ.. എല്ലാം ഞാൻ അറിയുന്നുണ്ട്. നന്നായി വരട്ടെ’ എന്ന്”- എന്നും ഉഷ പറഞ്ഞിരുന്നു.

ഇതരമതസ്ഥനെ വിവാഹം കഴിച്ചപ്പോൾ ഇസ്ലാമിനെയും , ഖുറാനെയും മറന്ന ഹസീന വിവാഹമോചനം നടത്തി നാസറിനെ വിവാഹം കഴിച്ചപ്പോഴാണ് വീണ്ടും പരിശുദ്ധ ഖുറാനെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയത് .

 

 

Tags: Amma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.