Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്. കരിമ്പന്‍ സ്വദേശികളായ ജസ്റ്റിന്‍ ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു അപകടം.

പുതിയ സിലിണ്ടര്‍ കണക്‌ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂര്‍ണമായും തകര്‍ന്നു.

 

Recent Posts