
ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഡിജിപിക്ക് പരാതി നല്‍കി.
ചിലര്‍ യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖകള്‍ മറച്ചുവച്ച് വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കിയാണ് ഇവിടെ പണിയെടുക്കുന്നത്. ഇവര്‍ നാട്ടില്‍ അരാജകത്വവും ഭീകരതയും സൃഷ്ടിക്കുന്നു. വിദേശ ഭീകരവാദികള്‍ ആയിരിക്കാമെന്ന ആശങ്കയും ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ കെ. പ്രഭാകരന്‍, സന്ദീപ് തമ്പാനൂര്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.