കൊച്ചി :അമ്മയില്‍ നിന്ന് രാജിവയ്‌ക്കുന്നുവെന്നും അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നും നടി ശ്വേത മേനോന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി നടി ലക്ഷ്മി പ്രിയയും പറഞ്ഞു.
മുന്‍ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ചാണ് ശ്വേതാ മേനോന്റെ രാജിപ്രഖ്യാപനം.ശ്വേതാ മേനോന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഭരണ സമിതി സ്ഥാനം രാജിവച്ചെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യുവും പറഞ്ഞു.
താനും തന്റെ കമ്മിറ്റിയും രാജി വച്ചു. കുറ്റാരോപിതരായ ആള്‍ക്കാരിലേക്ക് സംഘടന വീണ്ടും പോകാനുള്ള അജണ്ട ആയിരുന്നു. അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ നോക്കി.തനിക്കൊരു വ്യക്തിത്വമുണ്ട്. പറയാനുള്ള കാര്യം താന്‍ തുറന്ന് പറയും. നമ്മുടെ സമിതിയിലെ ട്രഷറര്‍ ഒളിച്ചോടി.മേയ് ഒന്നാം തിയതി അമ്മ സംഘടനയിലെ സ്റ്റാഫ് പുറത്താക്കപ്പെട്ടപ്പോള്‍, ലേബറിലും പൊലീസിലും പരാതിപ്പെട്ടപ്പോള്‍ ഒരു മെയിലും കൊടുക്കാതെ കമ്മിറ്റി ഒന്നും അറിയാതെ അദ്ദേഹം ഒളിച്ചോടുകയായിരുന്നു. സെപ്തംബര്‍ ഒന്നിന് ഞങ്ങള്‍ ചുമതലയേറ്റ ശേഷം കമ്മിറ്റിയുടെ കണക്കെല്ലാം കറക്റ്റാണ്. അതിന് മുമ്പ് ബാബു രാജ് കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുളളത് ഇന്ന് വരെ പുറത്ത് പറഞ്ഞിട്ടില്ല. ഇന്ന് താന്‍ സംഘടനയുടെ അംഗമല്ല. അതുകൊണ്ട് തുറന്ന് പറയാനുള്ള അവസരമുണ്ട്. പാവകളായില്ലെങ്കില്‍ ആ സ്ഥാപനം ഓടിക്കാന്‍ പറ്റില്ല. പാവ ആകാന്‍ തയാറല്ലെന്നും ശ്വേത പറഞ്ഞു.
13 അംഗ ഭരണസമിതിയാണ് രാജിവച്ചത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ചത്. ഒഴിഞ്ഞത്.
















