ലോസ് ആഞ്ചലസ്: ലോകകപ്പില്‍ വായ പൊത്തിപ്പിടിച്ചതിന് ചുവപ്പ് കാര്‍ഡ് ലഭിച്ച ആദ്യ കളിക്കാരനായി പാരഗ്വേ മിഡ്ഫീല്‍ഡര്‍ മിഗുവല്‍ അല്‍മിറോണ്‍ മാറി. വെള്ളിയാഴ്ച രാത്രി തുര്‍ക്കിക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാരഗ്വേ മിഡ്ഫീല്‍ഡര്‍ക്ക് ആദ്യ പകുതിയുടെ അവസാനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചാണ് പുറത്തായത്.
ഗ്രൂപ്പ് ഡി മത്സരത്തിന്റെ ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് അല്‍മിറോണ്‍, തുര്‍ക്കി താരം മെര്‍ട്ട് മുള്‍ഡര്‍ മിഡ്ഫീല്‍ഡിനടുത്ത് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് വാക്കുകള്‍ വായ കൈകൊണ്ട് മറച്ചുപിടിച്ച് സംസാരിച്ചതിനെത്തുടര്‍ന്നാണ് അല്‍മിറോണിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പാരഗ്വേ ഫോര്‍വേഡ് ഇസിഡ്രോ പിറ്റയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ തുര്‍ക്കി താരം മെര്‍ട്ട് മുള്‍ഡറിനോട് കയര്‍ക്കുന്നതിനിടയില്‍ അല്‍മിറോണ്‍ വായ പൊത്തിപ്പിടിച്ച് സംസാരിച്ചത് റഫറി ഇവാന്‍ ബാര്‍ട്ടണോട് കണ്ടെത്തുകയും തുടര്‍ന്ന് തുര്‍ക്കി ഡിഫന്‍ഡര്‍ ഉടന്‍ തന്നെ മാച്ച് ഓഫീസര്‍മാരെ വിവരമറിയിച്ചു. തുടര്‍ന്ന് വിഎആര്‍ ഇടപെടല്‍ ഉണ്ടായി. പിച്ച്സൈഡ് മോണിറ്ററിലെ ഫൂട്ടേജുകള്‍ പരിശോധിച്ച ശേഷം, ബാര്‍ട്ടണ്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു.
പ്രിസ്റ്റിയാന്നി എന്ന ഈ പുതിയ നിയമം നടപ്പിലാക്കിയതിനു ശേഷം ഇതിന്റെ ആദ്യ ഇരയായി മിഗുവല്‍ അല്‍മിറോണ്‍ മാറി. കളിക്കളത്തില്‍ മോശമായതോ, അധിക്ഷേപകരമോ ആയ ഭാഷ ഉപയോഗിക്കുന്നത് തടയാന്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരമാണ് വായ മറച്ചു സംസാരിക്കുന്ന കളിക്കാരന് റെഡ് കാര്‍ഡ് നല്‍കുന്നത്. കളിക്കാര്‍ പരസ്പരം വഴക്കിടുമ്പോഴോ, റെഫറിയോട് സംസാരിക്കുമ്പോഴോ കൈ കൊണ്ടോ ജേഴ്സി കൊണ്ടോ വായ മറച്ചുപിടിച്ചാല്‍ റഫറിക്ക് കളിക്കാരനെതിരെ നേരിട്ട് റെഡ് കാര്‍ഡ് നല്‍കാം. കളിക്കാര്‍ അധിക്ഷേപകരമായ വാക്കുകളോ വംശീയ/ലൈംഗിക അധിക്ഷേപങ്ങളോ പലപ്പോഴും നടത്തിയിരുന്നത് വായ മൂടിയായിരുന്നു. അത് ക്യാമറയില്‍ പതിയുന്നത് ഒഴിവാക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.
















