Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 05:43 am IST
inFootball

വാന്‍കൂവര്‍: ഫൗളുകളുടെ ആറാട്ടും രണ്ട് ചുവപ്പുകാര്‍ഡുകളും ഗുരുതര പരിക്കും കണ്ട മത്സരത്തില്‍ ഖത്തറിനെ തകര്‍ത്തെറിഞ്ഞ് കാനഡ. തികച്ചും ഏകപക്ഷീയമായ കളിയില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു വിജയം.

ജോനാഥന്‍ ഡേവിഡിന്റെ(29, 45+3, 90+2) ഹാട്രിക് അവരുടെ വിജയത്തില്‍ നിര്‍ണായകമായി. 16-ാം മിനിറ്റില്‍ സൈല്‍ ലാറിന്‍, 64-ാം മിനിറ്റില്‍ നഥാന്‍ സാലിബ എന്നിവരും ലക്ഷ്യം കണ്ടപ്പോള്‍ 75-ാം മിനിറ്റില്‍ ഖത്തര്‍ താരം മുഹമ്മദ് മനായ് സെല്‍ഫ് ഗോളിലൂടെ ഒരു ഗോള്‍ സംഭാവന ചെയ്തു. ലോകകപ്പ് ഫുട്ബോളില്‍ തങ്ങളുടെ ആദ്യ വിജയമാണ് കാനഡ ഇന്നലെ സ്വന്തമാക്കിയത്. ഖത്തറിന്റെ രണ്ട് താരങ്ങളാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്, 33-ാം മിനിറ്റില്‍ ഹോമാം അല്‍ അമിന്‍, 53-ാം മിനിറ്റില്‍ അസിം മാഡിബോ. കാനഡയുടെ ഇസ്മായേല്‍ കോനെയ്‌ക്കാണ് കടുത്ത ടാക്ലിങ്ങില്‍ കാലൊടിഞ്ഞ് ഗുരുതര പരിക്കേറ്റത്. കനത്ത തോല്‍വിയോടെ ഖത്തറിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അസ്തമിച്ചു.

ആദ്യ കളിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഖത്തര്‍ കളിക്കാനിറങ്ങിയത്. തുടക്കത്തിലേ മത്സരം കാനഡയുടെ വരുതിയിലായി. 79 ശതമാനവും പന്ത് കൈവശം വച്ച അവര്‍ കളിയില്‍ ആകെ ഉതിര്‍ത്തത് 32 ഷോട്ടുകള്‍. അതില്‍ 10 എണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കും. അതേസമയം ഖത്തറിന് ആകെ രണ്ട് ഷോട്ടുകള്‍ മാത്രമാണ് പായിക്കാന്‍ കഴിഞ്ഞത്. വിജയത്തോടെ 4 പോയിന്റുമായി കാനഡ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ്.

തുടക്കം മുതല്‍ മികച്ച ഫുട്ബോള്‍ കാഴ്ചവെച്ച കാനഡ 16-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. ഖത്തറിന്റെ പ്രതിരോധ നിരയുടെ നിലവാരമില്ലാത്ത ക്ലിയറന്‍സ് വഴി ബോക്‌സില്‍ എത്തിയ പന്ത് ജോനാഥന്‍ ഡേവിഡ് വലയിലേക്ക് തിരിച്ചുവിട്ടത് ഖത്തര്‍ ഗോളി തട്ടിയകറ്റി. എന്നാല്‍ പന്ത് കിട്ടിയത് ലാറിന്റെ കാലുകളില്‍. അദ്ദേഹം അനായാസം ഖത്തര്‍ വല കുലുക്കി. തുടര്‍ന്ന് കനേഡിയന്‍ താരങ്ങളുടെ ആക്രമണ തിരമാലയായിരുന്നു മൈതാനത്ത്. 29-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തി. ഖത്തര്‍ ഡിഫന്‍ഡര്‍ ബൗലെം ഖോഖിയില്‍നിന്ന് തെറിച്ചെത്തിയ പന്ത് നല്ലൊരു വോളിയിലൂടെ വലയിലെത്തിച്ചു. 33-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ കാനഡയുടെ ടാജോ ബുക്കാനനെ പിന്നില്‍ നിന്ന് തള്ളി വീഴ്‌ത്തിയ ഖത്തറിന്റെ ഹോമാം അല്‍ അമിന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ ഖത്തര്‍ പത്തുപേരായി ചുരുങ്ങി. പിന്നീട് ആദ്യപകുതിയുടെ പരിക്ക് സമയത്ത് മൂന്നാം ഗോളും നേടി. ഗോളിയുടെ കയ്യില്‍നിന്നു വഴുതിയ പന്ത് ജോനാഥന്‍ ഡേവിഡ് വലയിലെത്തിക്കുകയായിരുന്നു.

മൂന്ന് ഗോള്‍ മുന്നിലെത്തിയിട്ടും രണ്ടാം പകുതിയിലും കാനഡ ആക്രമണം കുറച്ചില്ല. കൂടുതല്‍ ഗോളടിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ തുടര്‍ച്ചയായി ഖത്തര്‍ ബോക്സിലേക്ക് മുന്നേറ്റങ്ങള്‍ മെനഞ്ഞു. കളിയുടെ 51-ാം മിനിറ്റില്‍, ഖത്തര്‍ മിഡ്ഫീല്‍ഡര്‍ അസിം മഡിബുവിന്റെ ടാക്ലിങ്ങില്‍ ഇസ്മയേല്‍ കോനെ നിലത്തു വീണു. ഈ ഫൗളിന് ഖത്തര്‍ താരത്തിന് ചുവപ്പുകാര്‍ഡും ലഭിച്ചു. ഇതോടെ അവര്‍ ഒന്‍പതുപേരായി ചുരുങ്ങി. 64-ാം മിനിറ്റില്‍ കാനഡ ലീഡ് നാലാക്കി ഉയര്‍ത്തി. ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. സലിബയെടുത്ത ഫ്രീകിക്കാണ് വലയില്‍ കയറിയത്. 75-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് ഖത്തറിന്റെ മുഹമ്മദ് മനായി കാനഡയുടെ ലീഡ് അഞ്ചാക്കി. ജേക്കബ് ഷാഫെല്‍ബര്‍ഗ് അലക്ഷ്യമായി അടിച്ച പന്ത് യാതൊരു പ്രയാസവുമില്ലാതെ തടയാവുന്നതായിരുന്നു. എന്നാല്‍, അനാവശ്യ ധൃതി കാണിച്ച് മുഹമ്മദ് മനായ് വഴിതിരിച്ചുവിട്ടത് സ്വന്തം വലയിലേക്കായിരുന്നു. ഒടുവില്‍ കളിയുടെ പരിക്ക് സമയത്ത് കാനഡയുടെ േജാനാഥന്‍ ഡേവിഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ ലോകപ്പില്‍ ആദ്യമായി ഹാട്രിക്ക് നേടുന്ന കാനഡക്കാരനുമായി. ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്കാണിത്. ആദ്യ ഹാട്രിക് അര്‍ജന്റീനയുടെ മെസിയുടെ പേരിലാണ്.

 

Tags: CanadaFIFA World Cup 2026Canada vs Qatar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.