ന്യൂദല്‍ഹി: അമേരിക്കയുടെ പാക് ബന്ധം ഇന്ത്യയോടുള്ളതില്‍ നിന്ന് വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പ്രശംസിച്ചതിനെ പരാമര്‍ശിച്ച്, ‘ഇന്ത്യയോടുള്ള സൗഹൃദത്തിന്റെയും ഊഷ്മളതയുടെയും സന്ദേശമാണ് ട്രംപ് അതുവഴി നല്‍കുന്നതെന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു’വെന്ന് തരൂര്‍ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞു.
ലോക നേതാക്കളുടെ ന്യൂദല്‍ഹി സന്ദര്‍ശനം ഉഭയകക്ഷിപരമായിരിക്കണമെന്നും പാകിസ്ഥാനുമായി ബന്ധിപ്പിക്കരുതെന്നുമാണ് ഇന്ത്യ എക്കാലവും എടുത്തിട്ടുള്ള നിലപാടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമാനമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
















