Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 2 വീതം, പാലക്കാട് ഒന്ന് എന്നിവിടങ്ങളിലാണ് ഇന്ന് ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ 120 പേര്‍ക്ക് ഷിഗെല്ല രോഗബാധ ഉണ്ടായി.അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ 196 ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (36), വയനാട് (18), തൃശൂര്‍ (11) ആലപ്പുഴ (3) എന്നിങ്ങനെയാണ് രോഗികളുളളത്. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (7), പാലക്കാട് (1)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

 

 

Recent Posts