Literature

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കഥാകാരി കെആര്‍ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട് കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടത്തി. സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ടുതവണ അബുദാബി ശക്തി അവാര്‍ഡും ഭാരത്ഭവന്‍ വിവര്‍ത്തന പുരസ്‌കാരവും നേടിയിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി മുന്‍ പ്രൂഫ് റീഡറാണ്. നാവ്, സമാന്തരം, മായാമാളവഗൗള, നിറങ്ങള്‍ക്കപ്പുറം, വളയം, അമ്മ, അകം എന്നിവ പ്രധാന കൃതികള്‍.

ഭര്‍ത്താവ് ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ പി രവീന്ദ്രനാഥ്. മക്കള്‍: നിമ ആര്‍ നാഥ്, കെ ആര്‍ നിശാന്ത്. മരുമകന്‍: ജി പ്രവീണ്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts