ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) വിദ്യാര്‍ത്ഥികളില്‍ കടുത്ത മതതീവ്രവാദം കുത്തിവയ്‌ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. കുപ്രസിദ്ധ ഭീകരവാദികളുടെ ചിത്രങ്ങളുമായാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പഠനക്യാമ്പിന്റെ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. ഇക്കൂട്ടര്‍ ഒരു ഭാഗത്ത് ജനാധിപത്യം പ്രസംഗിക്കുകയും മറുഭാഗത്ത് കടുത്ത ഇസ്ലാമികത പ്രചരിപ്പിക്കുകയുമാണ് എന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി വി. ഡി. സതീശന്‍ മതേതരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഘടനയാണ് വിദ്യാര്‍ത്ഥികളില്‍ തീവ്രനിലപാട് പ്രചരിപ്പിക്കുന്നത്.
ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, സെയ്ദ് കുത്തുബ്ബ്, ഹമാസ് സ്ഥാപകന്‍ അഹമ്മദ് യാസി എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളില്‍ പോലും പോസ്റ്ററുകളോ ചിത്രങ്ങളോ ഇവര്‍ എഴുതിയ പുസ്തകങ്ങളോ ആശയങ്ങളോ പ്രചരിപ്പിക്കാന്‍ വിലക്കുള്ളപ്പോഴാണ് ഇവിടെ ഇവരെ മഹത്വവത്കരിക്കുന്നത്. ഈജിപ്തിലെ ഇസ്ലാമിക ഭരണകൂടത്തെ മറിച്ചിട്ട് ഖിലാഫത്തിന് ശ്രമിച്ച ഇമാം ഹസനുല്‍ ബന്നയെ അവസാനം, ഈജിപ്ത് രഹസ്യപോലീസ് വെടിവെച്ചിടുകയായിരുന്നു. ഇസ്ലാമിക രാഷ്‌ട്ര പ്രത്യയശാസ്ത്രത്തിന്റെ ആചാര്യനായി ഇയാളെ തീവ്രവാദ സംഘടനകള്‍ ആദരിക്കുന്നു. ഇസ്ലാം ഒരു സമഗ്ര ജീവിതരീതിയാണന്നും അത്, രാഷ്‌ട്രീയ, സാമൂഹിക, സാമ്പത്തികം തുടങ്ങി സമസ്ത മേഖലകളിലും പ്രയോഗിക്കണമെന്നുമാണ് അയാളുടെ ആശയം. ഒരു മുസ്ലിം ജീവിക്കേണ്ടത്, ഇസ്ലാമിന് കീഴിലുള്ള ഖലീഫയുടെ കീഴിലോ ഗവര്‍ണറുടെ കീഴിലോ മത ഉദ്യോഗസ്ഥന്റെ കീഴിലോ ആണ് എന്നയാള്‍ ഖുറാനും, ഹദീസും വച്ച് വാദിച്ചു. അങ്ങനെ അല്ലാത്ത ഇടങ്ങളില്‍ ജിഹാദ് ചെയ്ത് മത രാഷ്‌ട്രം സ്ഥാപിക്കലാണ് ഓരോ മുസ്ലിമിന്റേയും യഥാര്‍ത്ഥ ജീവിതം എന്നതാണ് അയാളുടെ ആശയം.
സെയ്ദ് കുത്തുബ്ബ് ആണ് അടുത്ത ഭീകരന്‍. ഇയാളും ഈജിപ്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ആളാണ്. ആധുനിക ഇസ്ലാമിക രാഷ്‌ട്രീയത്തിന്റെ മാനിഫെസ്റ്റോ എഴുതിയ ആളാണ്. അല്‍ ഖ്വയ്ദ, ലഷ്‌കറെ തോയ്ബ അടക്കമുള്ള സംഘടനകളുടെ ഇസ്ലാമിക ദേശവാദം ഇതിലധിഷ്ഠിതമാണ്.
1966-ല്‍ കുത്തുബ്ബ് രാഷ്‌ട്രത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട് ഈജിപ്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ചിന്തകള്‍ പിന്നീട് അല്‍ഖ്വയ്ദ, ഹമാസ് പോലുള്ള സംഘടനകളെ മനുഷ്യക്കൊലകള്‍ക്ക് പ്രേരിപ്പിച്ചു. മറ്റൊരാള്‍, ഹമാസ് സ്ഥാപകന്‍ അഹമ്മദ് യാസിനാണ്, ഇയാള്‍ 2004ല്‍ ഇസ്രയേല്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റസിസ്റ്റന്‍സ് മൂവ്മെന്റ് എന്ന സംഘടനയാണ് രൂപീകരിച്ചത്, ഇന്തിഫാദയ്‌ക്ക് ശേഷം ഹമാസ് രൂപീ
കരിച്ചു.
കാഫിറുകളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇല്ല, മറിച്ച് മുഹമ്മദിയന്‍ പോരാട്ടവഴിയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇത്തരം കൊടുംഭീകരരെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തില്‍. തങ്ങളുടെ ആചാര്യന്മാരായി എസ്ഐഒ ഉയര്‍ത്തിക്കാട്ടുന്നത്.
















