Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡാളസില്‍ സിംഹഗര്‍ജ്ജനം; ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട് പ്രയാണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 06:17 am IST
in Football
ഇംഗ്ലണ്ട് താരങ്ങളായ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, നോനി മഡൂക്കെ എന്നിവരുടെ ഗോളാഘോഷം

ഇംഗ്ലണ്ട് താരങ്ങളായ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, നോനി മഡൂക്കെ എന്നിവരുടെ ഗോളാഘോഷം

ഡാളസ്: ലോകകപ്പിലെ ഏറ്റവും ആവേശകരമായി ഇന്നലെ നടന്ന മത്സരത്തില്‍ ക്രോട്ട്സിനെ മുക്കി മുന്‍ ചാമ്പ്യന്മാരായ ത്രീ ലയണ്‍സ്. എല്‍ ഗ്രൂപ്പില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് 2018ലെ റണ്ണേഴ്സും കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരുമായ ക്രൊയേഷ്യയെ തകര്‍ത്തുവിട്ടത്. ഇതോടെ 2018ലെ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് പകരം വീട്ടാനും ഇംഗ്ലണ്ടിനായി. ഇരട്ട ഗോളുമായി നായകന്‍ ഹാരി കെയ്ന്‍ മുന്നില്‍ നിന്ന് നയിച്ച പോരാട്ടത്തില്‍ 47-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമും 85-ാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോര്‍ഡും ലക്ഷ്യം കണ്ടു. 12-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 42-ാം മിനിറ്റിലുമായിരുന്നു കെയ്ന്റെ ഗോളുകള്‍. ക്രൊയേഷ്യക്കായി 36-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബട്ടുറിനയും ആദ്യ പകുതിയുടെ പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ പീറ്റര്‍ മുസയും ഗോള്‍ നേടി.

ഇംഗ്ലണ്ട് 4-2-3-1 ശൈലില്‍ കെയ്നെ ഏക സ്ട്രൈക്കറായി ഇറക്കിയായിരുന്നു മൈതാനതെത്തിയത്. അതേസമയം ക്രൊയേഷ്യ 3-4-2-1 ശൈലിയിലും.

ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. 52 ശതമാനവും പന്ത് കൈവശം വെച്ച ത്രീ ലയണ്‍സ് കളിയിലുടനീളം 22 ഷോട്ടുകള്‍ പായിച്ചു. ഇതില്‍ 11 എണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. അതേസമയം ക്രൊയേഷ്യ ആകെ 10 ഷോട്ടുകളാണ് പായിച്ചത്. ഇതില്‍ അഞ്ചെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു.
ആന്‍ഡേഴ്സണും റീസും ബെല്ലിങ്ങാമും ഗോര്‍ഡനും തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ചതോടെ എതിര്‍ മധ്യനിരയും പ്രതിരോധവും പലപ്പോഴും ഛിന്നഭിന്നമായി. എങ്കിലും ആദ്യ പകുതിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനൊപ്പം തകര്‍ത്തു കളിച്ചിരുന്നെങ്കിലും മധ്യനിരയിലെ മാന്ത്രികന്‍ ലൂക്കാ മോഡ്രിച്ച് നിറം മങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി.

പതിഞ്ഞ താളത്തിലായിരുന്നു ഇരു ടീമും മത്സരം ആരംഭിച്ചത്. എന്നാല്‍ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച മുന്നേറ്റങ്ങള്‍ നടത്താനാരംഭിച്ചു. ആദ്യ അവസരം മൂന്നാം മിനിറ്റില്‍ ക്രൊയേഷ്യക്കാണ് ലഭിച്ചത്. ഇവാന്‍ പെരിസിച്ച് എടുത്ത കോര്‍ണറിനൊടുവില്‍ പന്തു ലഭിച്ചത് സുതാലോയ്‌ക്ക്. താരത്തിന്റെ വോളി ബാറിനു വളരെ മുകളിലൂടെ പുറത്തേക്കു പോയി. ഒന്‍പതാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇംഗ്ലണ്ട് മധ്യനിരതാരം നാനി മഡൂക്കയെ ലൂക്ക മോഡ്രിച്ച് ബോക്സില്‍ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എടുത്ത ആദ്യ കിക്ക് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി. പക്ഷേ പിന്നീട് നിരാശനാകാനായിരുന്നു ലിവാകോവിച്ചിന്റെ വിധി.

കിക്കിനു മുമ്പ് ഗോള്‍കീപ്പര്‍ ലൈന്‍ വിട്ടിറങ്ങി എന്ന കാരണത്താല്‍ റഫറി റീ ടേക്ക് വിധിച്ചു. ഇത്തവണ കെയ്‌ന് പിഴച്ചില്ല, പന്ത് വലയില്‍. ലീഡ് നേടിയതോടെ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ചയേറി. 31-ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയ്‌ക്കു പുറത്തുനിന്ന് നോനി മഡുകെയുടെ ക്രോസ്. പക്ഷേ ക്രൊയേഷ്യ പോസ്റ്റിനു മുന്നില്‍ ഡൈവ് ചെയ്തു നോക്കിയെങ്കിലും പന്ത് കണക്ട് ചെയ്യാന്‍ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിന് കഴിഞ്ഞില്ല. 36-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബട്ടുറിനയുടെ കിടിലനൊരു ലോങ് റേഞ്ചറിലൂടെ ക്രൊയേഷ്യയുടെ മറുപടിയെത്തി. 20 മീറ്റര്‍ അകലെ നിന്ന് ബട്ടുറിന കൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്റെ കൈയിലിടിച്ച് വലയില്‍ കയറി. എന്നാല്‍ സമനില നേടിയ ക്രൊയേഷ്യയുടെ ആഹ്ലാദത്തിന് ഏറെ ആയുസ്സുണ്ടായില്ല. 42-ാം മിനിറ്റില്‍ കെയ്ന്‍ വീണ്ടും ടീമിന് ലീഡ് സമ്മാനിച്ചു. 42-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ് എടുത്ത കോര്‍ണര്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു.

ഇംഗ്ലണ്ടിന്റെ ലീഡില്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ ക്രൊയേഷ്യ വീണ്ടും സമനില ഗോള്‍ നേടി. പീറ്റര്‍ മൂസിയാണ് ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് മുന്നേറ്റം കൂടുതല്‍ ശക്തമാക്കി. ഇടവേളയ്‌ക്കുശേഷം കളി തുടങ്ങി രണ്ട് മിനിറ്റ് തികയുന്നതിന്ന് മുന്നേ അവര്‍ വീണ്ടും ലീഡ് നേടി. ഇത്തവണ ജൂഡ് ബെല്ലിങ്ഹാമാണ് ലക്ഷ്യം കണ്ടത്. 56-ാം മിനിറ്റില്‍ ഇരട്ട സേവുകളുമായി ഗോളി ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായി. കോര്‍ണറില്‍ നിന്ന് ഡെക്ലാന്‍ റൈസ് ബോക്‌സിലേക്ക് നല്‍കിയ പന്തില്‍ നിന്നുള്ള ഒറെയ്ല്ലിയുടെ ഹെഡര്‍ രക്ഷപ്പെടുത്തിയ ലിവാകോവിച്ച് റീബൗണ്ടില്‍ നിന്നുള്ള ആന്റണി ഗോര്‍ഡന്റെ ഹെഡറും തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ ഹാരി കെയ്‌ന്റെ ഗോളവസരവും ലിവാകോവിച്ച് രക്ഷിച്ചെടുത്തു. ഒടുവില്‍ 85-ാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോര്‍ഡും ലക്ഷ്യം കണ്ടതോടെ വിജയവും മൂന്ന് പോയിന്റും ത്രീ ലയണ്‍സിന് സ്വന്തം.

ഗോള്‍ ഒന്ന്
ഇംഗ്ലണ്ടിന്റെ മുന്നേറ്റം ക്രൊയേഷ്യന്‍ ബോക്സിലേക്ക്. പന്തുമായി മുന്നേറിയ നോനി മഡൂക്കയെ ലൂക്ക മോഡ്രിച്ച് ബോക്സില്‍ വീഴ്‌ത്തിയതിന് ഇംഗ്ലണ്ടിന് പെനാല്‍റ്റി. കിക്കെടുത്ത ഹാരി കെയ്ന്റെ ഷോട്ട് ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച് തട്ടിയകറ്റിയെങ്കിലും കിക്കിന് മുന്നേ ഗോളി ലൈന്‍ വിട്ടിറങ്ങിയതിനാല്‍ വീണ്ടും കിക്കെടുക്കാന്‍ റഫറിയുടെ നിര്‍ദേശം. രണ്ടാമതും കിക്കെടുത്ത ഹാരി കെയ്ന് പിഴച്ചില്ല. ഇത്തവണ വലത്തേക്ക് ഡൈവ് ചെയ്ത ലിവാകോവിച്ചിനെ കാഴ്ചക്കാരനാക്കി കെയ്ന്റെ വലംകാല്‍ ഷോട്ട് വലയില്‍ കയറി.

ഗോള്‍ രണ്ട്
ക്രൊയേഷ്യയുടെ സമനില ഗോള്‍. ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന പീറ്റര്‍ സുചിച്ച് തനിക്ക് ലഭിച്ച പന്ത് ബോക്സിന് പുറത്ത് നില്‍ക്കുകയായിരുന്ന മാര്‍ട്ടിന്‍ ബട്ടൂറിനയ്‌ക്ക് പാസ് ചെയ്തു. പന്തിനായി ഓടിയടുത്ത സുചിച്ച് 20 വാര അകലെ നിന്ന് പായിച്ച ബുള്ളറ്റ് ലോങ് റേഞ്ചര്‍ മുഴുനീളെ പറന്ന ഇംഗ്ലണ്ട് ഗോളി പിക്ഫോര്‍ഡിന്റെ കൈയില്‍ തട്ടി വലയില്‍ കയറി.

ഗോള്‍ മൂന്ന്
42-ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ട് മുന്നില്‍. ഡെക്ലാന്‍ റൈസ് എടുത്ത കോര്‍ണര്‍ കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയത് ഗോള്‍ ഏരിയയ്‌ക്കു മുന്നില്‍ നില്‍ക്കുകയായിരുന്ന ഹാരി കെയ്ന്‍ കൃത്യമായി പോസ്റ്റിലേക്ക് ഹെഡ് ചെയ്തു.

ഗോള്‍ നാല്
ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റ്. ഇവാന്‍ പെരിസിച്ചിന്റെ പാസില്‍ ക്രൊയേഷ്യയുടെ പീറ്റര്‍ മൂസയാണ് ലക്ഷ്യം കണ്ടത്. പെനാല്‍റ്റി ഏരിയയ്‌ക്കു പുറത്തുനിന്നു കിട്ടിയ പന്ത്, ബോക്സില്‍ വച്ച് പെരിസിച്ച് മൂസയുടെ കാല്‍പ്പാകത്തിന് തലകൊണ്ട് ചെത്തിയിട്ടുകൊടുത്തു. പന്ത് കിട്ടിയ മൂസ അനായാസം ലക്ഷ്യം കണ്ടു.

ഗോള്‍ അഞ്ച്
47-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍. സ്വന്തം പകുതിയില്‍ നിന്ന് ആന്‍ഡേഴ്‌സന്‍ നീട്ടിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് ജൂഡ് ബെല്ലിങ്ങ്ഹാം ബോക്സില്‍ പ്രവേശിച്ച ശേഷം തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി വലയില്‍ കയറി.

ഗോള്‍ ആറ്
85-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. ബുകായോ സാകയില്‍നിന്ന് പന്തു സ്വീകരിച്ച മാര്‍കസ് റാഷ്ഫോഡ് ക്രൊയേഷ്യന്‍ ബോക്സില്‍ പ്രവേശിച്ച ശേഷം തൊടുത്ത ഷോട്ട് വലയില്‍ കയറി.

Tags: FIFA World Cup 2026England vs Croatia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരായ പോരാട്ടത്തിനിടെ കോര്‍ണര്‍ കിക്കെടുക്കാനെത്തിയ മെസിയെ നോക്കി കാന്‍സാസ് സിറ്റിയിലെ ആരാധകര്‍ ആവേശത്തിലായപ്പോള്‍
Football

ഫിഫ ലോകകപ്പ് 2026: 24 കളികള്‍ 75 ഗോളുകള്‍ ആദ്യറൗണ്ട് സംഭവബഹുലം

വൊസീഞ്ഞയുടെ അമ്മ അന കാന്‍ഡിഡാ ഇവോറ
Football

വൊസീഞ്ഞയുടെ ആഗ്രഹം സഫലം; കളികാണാന്‍ അമ്മയെത്തുന്നു

Football

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

Football

ദി ഗോള്‍ഡന്‍ ഘാന; കറുത്ത നക്ഷത്രങ്ങള്‍ക്ക് വിജയക്കുതിപ്പ്

ഗോള്‍ നേടിയ കൊളംബിയയുടെ ഡാനിയേല്‍ മുനോസിനെ അഭിനന്ദിക്കാനെത്തുന്ന സഹതാരങ്ങള്‍
Football

വമ്പിനൊത്ത് കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെ മറികടന്നത് 3-1ന്

പുതിയ വാര്‍ത്തകള്‍

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

കേരള ഗ്രാമീണ്‍ ബാങ്കിന് റിക്കാര്‍ഡ് നേട്ടം; അറ്റാദായം 148 ശതമാനം വര്‍ധിച്ചു

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

വിഴിഞ്ഞം തുറമുഖം: വ്യാജ കരാര്‍ രേഖ തയ്യാറാക്കി കോടികളുടെ തട്ടിപ്പ്, സല്‍മാനുല്‍ ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഉപരോധം: തുര്‍ക്കി കമ്പനിക്ക് ഒറ്റ ദിവസം നഷ്ടമായത് 500 മില്യണ്‍ ഡോളര്‍

ഇന്ന് വായനാദിനം: അറിവകം തുറക്കുന്ന വായന വാതില്‍

കവിത: വായന

ഇംഗ്ലണ്ട് താരങ്ങളായ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, നോനി മഡൂക്കെ എന്നിവരുടെ ഗോളാഘോഷം

ഡാളസില്‍ സിംഹഗര്‍ജ്ജനം; ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട് പ്രയാണം തുടങ്ങി

ഫിഫ ലോകകപ്പ് 2026: പൂട്ട് പൊളിക്കാനാവാതെ സി ആര്‍ 7

കാലവര്‍ഷം: 17 ശതമാനം മഴക്കുറവ്; ഇന്ന് മഴ മുന്നറിയിപ്പില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.