ഇടുക്കി: മറയൂരില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍.ചുരക്കുളം ആദിവാസി ഉന്നതിയിലെ മുരുകന്‍ (55) ആണ് മരിച്ചത്.
കാട്ടാന ആക്രമണത്തിലാണ് മുരുകന്‍ മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രദേശത്തുള്ള കാട്ടാനയെ വനത്തിലേക്ക് തുരത്തി.ഇപ്പോഴും നിരീക്ഷണം തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.















