കോട്ടയം: ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്ന ഫാ. മൈക്കിള്‍ പനച്ചിക്കല്‍(77) അന്തരിച്ചു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്.
എഴുനൂറിലധികം ഗാനങ്ങള്‍ എഴുതി.തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…’ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ രചിച്ചത് ഫാ. മൈക്കിള്‍ പനച്ചിക്കല്‍ ആണ്.
പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില്‍.
















