
ബെംഗളൂരു : നേത്രാവദി നദിക്ക് സമീപമുള്ള ക്ഷേതനഗരമായ ധർമ്മസ്ഥലയ്‌ക്കെതിരെ ആരോപണമുയർന്നപ്പോൾ ഹിന്ദുവിശ്വാസങ്ങളെ അപമാനിക്കാനുള്ള അവസരമായി കണ്ടാണ് പലരും പ്രതികരിച്ചത്. അത്തരത്തിൽ ഹിന്ദുക്കളെ അടച്ചാക്ഷേപിച്ച് പ്രതികരിച്ച പ്രകാശ് രാജാണ് ഇന്ന് ധർമ്മസ്ഥല കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നതും.
ഭയമില്ലാതെ റിപ്പോർട്ട് ചെയ്യണമെന്നും, ഭീതിപ്പെടുത്തുന്ന വാർത്തകളാണെന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണെന്നും പറഞ്ഞാണ് ധർമ്മസ്ഥലയുടെ വാർത്തകളും, ദൃശ്യങ്ങളും അന്ന് പ്രകാശ് രാജ് പങ്ക് വച്ചത്. എന്നും സനാതനധർമ്മത്തിനെതിരെ അഹോരാത്രം പ്രയ്ത്നിക്കുന്ന പ്രകാശ് രാജ് വീണു കിട്ടിയ അവസരമായി ഇതിനെ മുതലെടുക്കുകയായിരുന്നു എന്നാണ് ഹിന്ദുവിശ്വാസികൾ പലരും ചിന്തിച്ചത്. എന്നാൽ ഈ കള്ളങ്ങൾക്കൊക്കെ പിന്നിലെ സൂത്രധാരനും പ്രകാശ് രാജാണെന്ന വാർത്തകളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പ്രകാശ് രാജും മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യുറ്റ്യൂബർ സമീർ തുടങ്ങിയവർ ധർമസ്ഥല ക്ഷേത്രം ധർമാധികാരിക്കെതിരേ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു വെളിപ്പെടുത്തലെന്നാണ് പ്രതി ചിന്നയ്യ ഹർജിയിൽ ആരോപിക്കുന്നത്. സാമൂഹിക പ്രവർത്തകനായ ഗിരീഷ് മട്ടണ്ണവർ നടൻ പ്രകാശ് രാജിന്റെ ഫോൺ നമ്പറിൽ വിളിച്ച് തനിക്ക് ഫോൺ നൽകിയെന്നാണ് ഹർജിക്കാരനായ ചിന്നയ്യ പറയുന്നത്. അധികാരികൾക്ക് മൊഴി നൽകിയാൽ താൻ വന്ന് കെട്ടിപ്പിടിക്കുമെന്ന് തമിഴിൽ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞിരുന്നു.
ഈ ഗൂഢാലോചന നടപ്പിലാക്കാൻ ഏകദേശം 200 കോടി രൂപയുടെ ‘പ്ലാൻ ബജറ്റ്’ ഉണ്ടെന്ന് മഹേഷ് ഷെട്ടി തിമറോഡി പറഞ്ഞിരുന്നു. ധർമ്മസ്ഥലയുടെ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെ ജയിലിലേക്ക് അയയ്‌ക്കാൻ സഹകരിച്ചാൽ 50 ലക്ഷം രൂപ നൽകുമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നതായും ചിന്നയ്യ പറഞ്ഞു.ഒരു ഘട്ടത്തിൽ, ഇത്തരമൊരു അടിസ്ഥാനരഹിതമായ കേസ് ഫയൽ ചെയ്യാൻ മഹേഷ് തിമറോഡിയോടും ഗിരീഷ് മട്ടന്നവറിനോടും അവരുടെ വരുമാന സ്രോതസ്സ് എന്താണെന്ന് ചോദിച്ചതായും ചിന്നയ്യ പറഞ്ഞു.
തുടക്കത്തിൽ, വരുമാന സ്രോതസ്സ് വെളിപ്പെടുത്താൻ മഹേഷ് വിസമ്മതിച്ചു. പിന്നീട്, കേരളത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല ചിത്രദുർഗയിൽ നിന്നുള്ള രാമ നാഗരാജ് എന്നയാൾ ധർമ്മസ്ഥലയിൽ കലാപം സൃഷ്ടിക്കാൻ പണം അയയ്‌ക്കുന്നുണ്ടെന്നും ഇതാണ് പ്രധാന വരുമാന സ്രോതസെന്ന് പറഞ്ഞതായും ചിന്നയ്യ പറയുന്നുണ്ട്.