Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

സ്വാതി ടി.എന്‍byസ്വാതി ടി.എന്‍
Jun 12, 2026, 07:15 am IST
inSamskriti

കേരളത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷദിവസമാണ് മുപ്പെട്ടു വ്യാഴം. ഒരു മലയാള മാസം ആരംഭിച്ച് അതില്‍ ആദ്യമായി വരുന്ന വ്യാഴാഴ്ചയെയാണ് മുപ്പട്ടു വ്യാഴം എന്ന് വിളിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം മഹാവിഷ്ണുവിനും വ്യാഴഭഗവാനും (ഗുരു) ഏറെ പ്രാധാന്യമുള്ളതാണ്. 2026 ലെ മലയാള മാസമായ മിഥുനത്തിലെ ആദ്യത്തെ വ്യാഴാഴ്ച അഥവാ ‘മുപ്പെട്ടു വ്യാഴം’ വരുന്നത് ജൂണ്‍ 18 ആണ്. ജൂണ്‍ 15-ന് മിഥുന മാസം ആരംഭിക്കുന്നതിനാല്‍, ആ മാസത്തിലെ നാലാം ദിവസമാണ് ഈ പുണ്യദിനം ഒത്തുവരുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഓരോ മലയാള മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ച മഹാവിഷ്ണുവിനും നവഗ്രഹങ്ങളിലെ വ്യാഴഭഗവാനും (ഗുരു) ഏറെ പ്രിയപ്പെട്ട ദിവസമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഭക്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

വ്രതാനുഷ്ഠാനത്തിന്റെ ഫലങ്ങള്‍

മുപ്പെട്ടു വ്യാഴാഴ്ച വ്രതം കൃത്യമായി അനുഷ്ഠിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ജാതകത്തിലെ ഗുരുദോഷങ്ങള്‍ അകലാനും, ദാമ്പത്യ തടസ്സങ്ങള്‍ മാറി വിവാഹം വേഗത്തില്‍ നടക്കാനും ഈ വ്രതം സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഏകാഗ്രതയും ബുദ്ധിവികാസവും ഉണ്ടാകാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാനും വിഷ്ണുപ്രീതിയും വ്യാഴാനുഗ്രഹവും വഴി തെളിക്കും. കൂടാതെ, വിട്ടുമാറാത്ത രോഗദുരിതങ്ങളില്‍ നിന്ന് മോചനവും സാമ്പത്തിക അഭിവൃദ്ധിയും കൈവരുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

അനുഷ്ഠാന രീതികള്‍

മുപ്പെട്ടു വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൊണ്ടുവരുമെന്നാണ് വിശ്വാസം. വ്രതം നോല്‍ക്കുന്ന ഭക്തര്‍ ഈ ദിവസം പുലര്‍ച്ചെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കണം. പകല്‍ മുഴുവന്‍ ഒരിക്കലൂണ് (ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക) നോല്‍ക്കുന്നതാണ് ഉത്തമം. പൂര്‍ണ്ണ ഉപവാസം സാധ്യമാകാത്തവര്‍ക്ക് പഴവര്‍ഗ്ഗങ്ങളോ ഗോതമ്പ് ലഘുഭക്ഷണമോ കഴിക്കാവുന്നതാണ്. പകല്‍ ഉറക്കം ഒഴിവാക്കുകയും തെറ്റായ ചിന്തകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം.

മഞ്ഞ വസ്ത്രം ധരിക്കുക

ഈ ദിവസം മഞ്ഞ നിറത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മുപ്പെട്ട് വ്യാഴ വ്രതം നോല്‍ക്കുന്നവരും ക്ഷേത്ര ദര്‍ശനം നടത്തുന്നവരും മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ വ്യാഴഗ്രഹത്തിന്റെ ഊര്‍ജ്ജരശ്മികള്‍ ശരീരത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. മഞ്ഞ വസ്ത്രം ധരിക്കുക, മഞ്ഞപ്പൂക്കള്‍ സമര്‍പ്പിക്കുക. കൂടെ അന്നേ ദിവസം വ്രതമെടുക്കുന്നതും വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും ദോഷങ്ങള്‍ അകറ്റാനും അഭീഷ്ടസിദ്ധിക്കും ഉത്തമമായി കരുതപ്പെടുന്നു. കുടുംബസൗഖ്യത്തിനും സന്താനഭാഗ്യത്തിനുമായി മുപ്പെട്ടുവ്യാഴം ദിനത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്തുന്നത് വളരെ ശ്രേഷ്ഠം.

മിഥുനമാസത്തെ മുപ്പെട്ടു വ്യാഴത്തിന് സവിശേഷതകള്‍ ഏറെയാണ്. വിഷ്ണു- ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തും. രാവിലെ നിര്‍മ്മാല്യ ദര്‍ശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ വിഷ്ണു സഹസ്രനാമ പാരായണം, തുളസി സമര്‍പ്പണം, പാല്‍പ്പായസം, വെണ്ണനൈവേദ്യം, ഭഗവത് ഗീത പാരായണം എന്നിവയാണ് പ്രത്യേക വഴിപാടുകള്‍ വൈകുന്നേരം ദീപാരാധയ്‌ക്ക് ശേഷം ഭക്തിഗാന പരിപാടികളും അരങ്ങേറും. ഭക്തര്‍ കുടുംബസൗഖ്യത്തിനും സന്താനഭാഗ്യത്തിനുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നതും പതിവാണ്.

മുപ്പെട്ട് വ്യാഴാചരണത്തിന്റെ പ്രധാന സന്ദേശം

ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്നതിലൂടെ മനുഷ്യനിലെ അഹംഭാവം ഇല്ലാതാക്കാനും പ്രപഞ്ചനാഥനോട് എന്നും നന്ദിയുള്ളവരായിരിക്കാനും ഈ ദിനം നമ്മെ പഠിപ്പിക്കുന്നു. കൂടാതെ നാമോരുരുത്തരേയും നേര്‍വഴിക്ക് നടത്തുന്ന ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ആദരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ഈ ദിവസം, മാസത്തിന്റെ തുടക്കം പ്രാര്‍ത്ഥനയോടെ പോസിറ്റീവായി ആരംഭിക്കണമെന്ന ചിന്തയും നല്‍കുന്നു. ചുരുക്കത്തില്‍, ‘ശുദ്ധമായ ശരീരവും വിവേകമുള്ള മനസ്സും ഗുരുത്വവുമുണ്ടെങ്കില്‍ ജീവിതത്തിലെ ഏത് കഠിനമായ പ്രതിസന്ധിയും മറികടക്കാം’ എന്നതാണ് മുപ്പെട്ടു വ്യാഴ വ്രതത്തിന്റെ പ്രധാന കാതല്‍.

Tags: DevotionalHinduismJupiter doshaമുപ്പെട്ടു വ്യാഴവ്രതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.