തുറവൂര്‍: ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറിയും ആര്‍എസ്എസ് മുന്‍ ശബരിഗിരി വിഭാഗ് കാര്യവാഹുമായ എല്‍. പദ്മകുമാറിന്
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരും നേതാക്കളും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കുകാണാനെത്തി. തുറവൂര്‍ വളമംഗലത്തെ പഴംപള്ളിക്കാവ് സംഘസ്ഥാനില്‍ രാവിലെ എട്ടിന് ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, പാര്‍ട്ടി പതാക പുതപ്പിച്ച ശേഷം 10.30ഓടെ സംഘസ്ഥാനില്‍ നിന്ന് വിലാപയാത്രയായി വസതിയായ കമലാലയത്തിലേക്ക്.
ജനങ്ങളാല്‍ പഴംപള്ളിക്കാവ്, വളമംഗലം പാത നിറഞ്ഞിരുന്നു. 12 മണിയോടെ സംസ്‌കാരം നടത്തി. മകന്‍ ശബരിനാഥ് അന്ത്യകര്‍മങ്ങള്‍ ചെയ്തു. ഏവരുടെയും പ്രിയപ്പെട്ട പപ്പേട്ടന്‍ ഇനി ഓര്‍മയില്‍. രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍, കെ. സോമന്‍, ഷോണ്‍ ജോര്‍ജ്, കെ.കെ. അനീഷ്, ദേശീയ സമിതിയംഗം പി.സി. ജോര്‍ജ്, സംസ്ഥാന സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാര്‍, പന്തളം പ്രതാപന്‍, എം.വി. ഗോപകുമാര്‍, മേഖലാ അധ്യക്ഷന്‍ എന്‍. ഹരി, ആലപ്പുഴ തെക്ക്, വടക്ക് ജില്ലാ പ്രസിഡന്റുമാരായ സന്ദീപ് വാചസ്പതി, അഡ്വ. പി.കെ. ബിനോയ്, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ഉത്തര കേരളം പ്രാന്തപ്രചാരക് എ. വിനോദ്, പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍, പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍, പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശ്, വിഭാഗ് സംഘ്ചാലക് സി.പി മോഹനചന്ദ്രന്‍, ജില്ലാ സംഘചാലക് റിട്ട. കേണല്‍ റാംമോഹന്‍, ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാര്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ജന്മഭൂമി ശബരിഗിരി യൂണിറ്റ് മാനേജര്‍ എ.സി. സുനില്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ മരണവിവരം അറിഞ്ഞത് മുതല്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു വളമംഗലത്തെ വീട്ടിലേക്ക്. സംസ്‌കാരത്തിന് ശേഷം അനുസ്മരണ സമ്മേളനവും നടന്നു.













