തിരുവനന്തപുരം: രാഷ്‌ട്രീയ വൈരാഗ്യവും ലക്ഷ്യവും വച്ച് കാപ്പാ കേസ് ചുമത്തപ്പെട്ട തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെയാണ് സുഗതനെ വിയ്യൂരിലേക്ക് മാറ്റിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിയ്യൂരിലെത്തിച്ചത്. ഇവിടെ കാപ്പാ കേസ് പ്രതികള്‍ക്കുഓളള പ്രത്യേക ബ്‌ളോക്കിലാണ് ആര്‍. സുഗതനെ പാര്‍പ്പിക്കുക.
അതിനിടെ , സുഗതന്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോര്‍പ്പറേഷനിലേക്ക് പ്രകടനം നടത്തി. അടിയന്തര കൗണ്‍സില്‍ വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുഗതനെ അയോഗ്യനാക്കണമെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്..
















