ന്യൂദല്‍ഹി: 40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാര്‍. അടുത്ത് അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അറബിക്ക ടലിൽ 3,450 മീറ്റർ വരെ ആഴത്തിൽ ആയിരിക്കും ഈ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്.
35 കൊല്ലമായി സ്വപ്നമായി ഇന്ത്യ സൂക്ഷിക്കുന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. അതിന് മോദി പ്രധാനമന്ത്രിയായി വരേണ്ടി വന്നു. .
35 വർഷത്തെ ചരിത്രം ചുരുക്കത്തിൽ ..
1. 1985–1993 .. തുടക്കം…1985-ൽ ഇന്ത്യയും ഒമാനും ഊർജ്ജ സഹകരണം വിപുലീക രിക്കാൻ ആദ്യ കരാറുകൾ ഒപ്പുവെച്ചു. അന്നാണ് കടലിനടിയിലൂടെ ഗ്യാസ് പൈപ്പ്‌ലൈൻ എന്ന ആശയം ആദ്യം ഉയർന്നത്. മാർച്ച് 1993-ൽ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ മസ്കറ്റ് സന്ദർശനത്തിനിടെ, ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് കടലിനടിയിലൂടെ ഗ്യാസ് പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള ധാരണാപത്രം (MOU) ഒപ്പിട്ടു.
2. 1993–1994…ആദ്യത്തെ വിശദമായ പഠനം
പദ്ധതി സാങ്കേതികമായി സാധ്യമാണോ, സാമ്പത്തികമായി ലാഭകരമാണോ എന്നറിയാൻ വലിയ പഠനം നടന്നു. Bechtel, Saipem, McDermott തുടങ്ങിയ അന്താരാഷ്‌ട്ര കമ്പനികൾ പഠനത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 1994-ൽ ഗ്യാസ് വിതരണത്തിനുള്ള “Agreement on Principal Terms” ഒപ്പിട്ടു. പ്രതിദിനം 56.6 ദശലക്ഷം ക്യുബിക് മീറ്റർ ഗ്യാസ് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. ആദ്യ രൂപകൽപ്പന: 1,130 കി.മീ നീളം, 24 ഇഞ്ച് വ്യാസം, 2 ഘട്ടങ്ങളായി നിർമ്മാണം. ആദ്യ ഘട്ടം 1999-ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ആകെ ചെലവ് $5 ബില്യൺ.
3. എന്തുകൊണ്ട് നടന്നില്ല?
അന്നത്തെ സാങ്കേതികവിദ്യയ്‌ക്ക് 3,500 മീറ്റർ ആഴത്തിൽ പൈപ്പ് ഇടുന്നത് “അസാധ്യമായ സ്വപ്നം” ആയിട്ടാണ് കണ്ടത്. $4–5 ബില്യൺ ചെലവ് അന്ന് ന്യായീകരിക്കാൻ പറ്റിയില്ല. കൂടാതെ കോൺഗ്രസ്സുകാർക്കും ഗാന്ധി കുടുംബത്തിനും കമ്മീഷൻ ഇനത്തിൽ ഒന്നും തടയുകയുമില്ല…
2000-കളിൽ പദ്ധതി ഉപേക്ഷിച്ചു.
2014 …നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.വിദേശകാര്യ മന്ത്രാലയം പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു.
2015: Fox Petroleum 100% വിദേശ നിക്ഷേപത്തോടെ $5.6 ബില്യണിന്റെ പദ്ധതി മുന്നോട്ടുവെച്ചു.
പുതിയ പേര് …Oman-India Deepwater Pipeline (OIDMPP) ഇപ്പോൾ Middle East–India Deepwater Pipeline (MEIDP) എന്നറിയപ്പെടുന്നു.
ലക്ഷ്യം. ഒമാൻ മാത്രമല്ല, UAE, സൗദി, ഖത്തർ, തുർക്ക്മെനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളി ലെ ഗ്യാസ് ശൃംഖലയിലേക്കും പിന്നീട് ബന്ധിപ്പിക്കുക.അറബിക്കടലിൽ 3,450 മീറ്റർ വരെ ആഴത്തിലാണ് ഇത് സ്ഥാപിക്കുക. ഇതോടെ ലോകത്ത് ഇതുവരെ ശ്രമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ കടലിനടിയിലെ പൈപ്പ്‌ലൈനുകളിൽ ഒന്നായി ഇത് മാറും.
ഇന്ത്യയുടെ നേട്ടങ്ങള്‍ എന്തൊക്കെ?
ആശ്രിതത്വം കുറയ്‌ക്കുന്നു..ഇന്ത്യയുടെ LNG ഇറക്കുമതിയുടെ പകുതിയിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്. അവിടെ ഒരൊറ്റ തടസ്സം ഉണ്ടായാൽ വൈദ്യു തി, വളം, വ്യവസായം എന്നിവ ഒരേസമയം പ്രതിസന്ധിയിലാകും. ഈ പൈപ്പ്‌ലൈൻ ഹോർമുസിനെ പൂർണ്ണമായും ഒഴിവാക്കുന്നു. ടാങ്കറുകളോ, തടസ്സമുണ്ടാക്കാൻ സാധ്യതയുള്ള ഇടുങ്ങിയ പാതകളോ വേണ്ട എന് ചര്‍ച്ചയില്‍ തന്നെ തീരുമാനച്ചിട്ടുണ്ടായിരുന്നു. പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് എത്തിക്കാൻ ശേഷിയുണ്ടാകും.
വലിയ ശൃംഖല എഭാവിയിൽ UAE, സൗദി അറേബ്യ, ഖത്തർ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ ഗ്യാസ് ശൃംഖലകളുമായി ഇത് ബന്ധിപ്പിക്കാനും സാധിക്കും. അംഗീകാരം ലഭിച്ചാൽ 5 മുതൽ 7 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.
















