Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സുരക്ഷിത മാതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 10:29 am IST
in Main Article

സുരക്ഷിതമായ ഓരോ ഗര്‍ഭധാരണവും ഒരു രാജ്യം ആ രാജ്യത്തെ സ്ത്രീകളോടു കാണിക്കുന്ന പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ്. പ്രതിവര്‍ഷം ഏകദേശം 2.9 കോടി ഗര്‍ഭധാരണങ്ങള്‍ നടക്കുന്ന ഒരു രാജ്യത്ത്, സുരക്ഷിതമായ മാതൃത്വം ഉറപ്പാക്കാന്‍ കരുത്തുറ്റ ആരോഗ്യസംവിധാനങ്ങള്‍, സുസ്ഥിരമായ രാഷ്‌ട്രീയ പ്രതിജ്ഞാബദ്ധത, യഥാസമയത്തെ ഇടപെടലുകള്‍, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങളിലേക്കു തുല്യമായ പ്രവേശനം എന്നിവ വേണം.

കഴിഞ്ഞ പതിറ്റാണ്ടില്‍ മാതൃമരണ നിരക്കിലുണ്ടായ കുറവ് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ നേട്ടങ്ങളിലൊന്നാണ്. മാതൃ ആരോഗ്യ മേഖലയിലെ സുസ്ഥിരമായ നിക്ഷേപങ്ങള്‍, കരുത്തുറ്റ സേവന വിതരണ സംവിധാനങ്ങള്‍, സാമൂഹ്യപങ്കാളിത്തം, ഒപ്പം ഓരോ സ്ത്രീക്കും ഗര്‍ഭകാല യാത്രയിലുടനീളം ഗുണമേന്മയുള്ള പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പ്രതിജ്ഞാബദ്ധത എന്നിവയാണ് ഈ പുരോഗതിക്ക് ഉണര്‍വേകിയത്. ഈ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു, പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാനാണ്. പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ പദ്ധതി രാജ്യത്തുടനീളം സുരക്ഷിതമായ മാതൃത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് 2016 ജൂണ്‍ ഒന്‍പതിനാണ്. ഗര്‍ഭകാലത്തിന്റെ രണ്ടും മൂന്നും ത്രൈമാസ ഘട്ടങ്ങളിലുള്ള എല്ലാ ഗര്‍ഭിണികള്‍ക്കും ഓരോ മാസവും 9-ാം തീയതി സൗജന്യവും ഗുണമേന്മയുള്ളതുമായ ഗര്‍ഭകാല ആരോഗ്യപരിശോധനയും പരിചരണ സേവനങ്ങളും ഉറപ്പാക്കുക എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്.

ഒന്‍പതാം തീയതി തെരഞ്ഞെടുത്തതിനു പിന്നില്‍ ഒരു കാരണമുണ്ട്. ഗര്‍ഭധാരണം എന്നത്, വിലപ്പെട്ട ഒന്‍പതു മാസത്തെ യാത്രയാണ്. ഓരോ മാസവും പുതിയ പ്രതീക്ഷയും കാത്തിരിപ്പും ഉത്തരവാദിത്വവുമാണു കൊണ്ടുവരുന്നത്. എല്ലാ മാസവും ഒന്‍പതാം തീയതി അമ്മമാരുടെ ആരോഗ്യത്തിനായി സമര്‍പ്പിക്കുന്നതിലൂടെ, ഗര്‍ഭകാലം മുഴുവന്‍ അമ്മയ്‌ക്കും കുഞ്ഞിനും നിരന്തര പരിചരണവും ആരോഗ്യപരിശോധനയും പിന്തുണയും ഉറപ്പാക്കി, ആരോഗ്യവാനായ കുഞ്ഞിന്റെ സുരക്ഷിത ജനനം സാധ്യമാക്കണമെന്ന സന്ദേശമാണ് ഈ പദ്ധതി നല്‍കുന്നത്.

മാതൃ ആരോഗ്യ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന്, ഗര്‍ഭധാരണം അപകടസാധ്യതകളില്‍നിന്നു പൂര്‍ണമായും മുക്തമല്ല എന്നതാണ്. ഇന്നു സാധാരണ നിലയില്‍ കാണപ്പെടുന്ന ഗര്‍ഭധാരണത്തില്‍ നാളെ ഗുരുതര സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം. മുന്നറിയിപ്പുകളില്ലാതെ ഏതു ഗര്‍ഭധാരണവും ഉയര്‍ന്ന അപകടസാധ്യതയുള്ളതായി മാറാമെന്ന തിരിച്ചറിവില്‍, അപകടസാധ്യതകള്‍ നേരത്തെ കണ്ടെത്തുകയും അവ കൃത്യമായി നിരീക്ഷിക്കുകയും യഥാസമയം പരിചരണത്തിനു നിര്‍ദേശിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്ന, ലളിതവും എന്നാല്‍ പരിവര്‍ത്തനാത്മകവുമായ സമീപനമാണ് പിഎംഎസ്എംഎ അവതരിപ്പിച്ചത്. തിരിച്ചറിയപ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള ഓരോ ഗര്‍ഭധാരണവും ഒരു മാതൃമരണം, പ്രസവസമയത്തെ ശിശുമരണം, നവജാതശിശുവിനുള്ള സങ്കീര്‍ണതകള്‍ അല്ലെങ്കില്‍ ജീവിതാവസാനം വരെയുള്ള വൈകല്യങ്ങള്‍ എന്നിവ തടയാനുള്ള അവസരത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. സങ്കീര്‍ണതകള്‍ ഉണ്ടായതിനുശേഷം ചികിത്സിക്കുന്നതില്‍നിന്ന്, അവ മുന്‍കൂട്ടി തടയുന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ, ഈ പദ്ധതി ഭാരതത്തിന്റെ മാതൃ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു കരുത്തേകുകയും കോടിക്കണക്കിനു സ്ത്രീകളുടെ ഗര്‍ഭകാലം സുരക്ഷിതമാക്കുകയും ചെയ്തു.

ഈ പദ്ധതിക്കു കീഴില്‍, ഗര്‍ഭിണികളായ സ്ത്രീകളെ കഠിനമായ വിളര്‍ച്ച, രക്തസമ്മര്‍ദം, ഗര്‍ഭകാല പ്രമേഹം, അണുബാധകള്‍, നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അമ്മയുടെയും നവജാതശിശുവിന്റെയും ജീവനുതന്നെ ഭീഷണിയായേക്കാവുന്ന മറ്റു സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഏകദേശം 25 അവസ്ഥകള്‍ക്കായി പരിശോധനയ്‌ക്കു വിധേയരാക്കുന്നു.

ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ക്ക്, പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ പ്രകാരമുള്ള സ്‌പെഷ്യലിസ്റ്റ്/മെഡിക്കല്‍ ഓഫീസറുടെ പതിവു പ്രസവപൂര്‍വ പരിചരണ സന്ദര്‍ശനത്തിനപ്പുറം, നിരന്തരമായ നിരീക്ഷണം ആവശ്യമാണെന്ന കണ്ടെത്തലുകള്‍ പുറത്തുവന്നതോടെ, 2022-ല്‍ വിപുലീകരിച്ച PMSMA (EPMSMA) തന്ത്രം ആവിഷ്‌കരിച്ച് ഈ ദൗത്യത്തിനു കൂടുതല്‍ കരുത്തേകി.

ഇതു പ്രകാരം, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭിണികള്‍ക്ക്, സുരക്ഷിതമായ പ്രസവംവരെ യഥാസമയം പരിചരണം ഉറപ്പാക്കാന്‍, സാധാരണ സെഷനുകള്‍ക്കു പുറമെ അധിക ‘ഫോളോ-അപ്പ്’ സന്ദര്‍ശനങ്ങള്‍ ലഭ്യമാക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ പേരുവിവരങ്ങള്‍ സഹിതം പിന്തുടരുന്ന രീതി ഈ സംരംഭം അവതരിപ്പിച്ചു. പ്രസവശേഷം 45-ാം ദിവസം വരെ ഫോളോ-അപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള സ്ത്രീകള്‍ ഗര്‍ഭകാലത്തുടനീളവും പ്രസവാനന്തര കാലയളവിലും നിരന്തരമായ പരിചരണത്തില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭിണികളെ അധിക സന്ദര്‍ശനങ്ങള്‍ക്കായി അനുഗമിക്കുന്ന അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു (‘ആശ’മാര്‍) പ്രോത്സാഹനധനം നല്‍കുന്നത്, റഫറല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും പരിചരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും കൂടുതല്‍ കരുത്തുപകര്‍ന്നു.

പദ്ധതി നടപ്പാക്കല്‍, നിരീക്ഷണം, ഉത്തരവാദിത്വം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, രാജ്യത്തുടനീളമുള്ള പദ്ധതി പരിപാലനത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന കേന്ദ്രീകൃത പിഎംഎസ്എംഎ ഡിജിറ്റല്‍ പോര്‍ട്ടലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സേവന വിതരണത്തിന്റെ തത്സമയ റിപ്പോര്‍ട്ടിങ്, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങളുടെ പേരുവിവരങ്ങള്‍ സഹിതമുള്ള ട്രാക്കിങ്, പദ്ധതിയുടെ പ്രകടനം വിലയിരുത്തല്‍, ദേശീയ-സംസ്ഥാന തലങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെടുക്കല്‍ എന്നിവ ഈ പോര്‍ട്ടല്‍ സാധ്യമാക്കുന്നു. പ്രധാനമായും, സ്വകാര്യ മേഖലയിലെ വിദഗ്ധര്‍ക്കും കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാനും പദ്ധതിയിലേക്കു സംഭാവന നല്‍കാനും ഈ സംവിധാനം അവസരമൊരുക്കുന്നു. ഇതു ജനപങ്കാളിത്തം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നു.

സ്വാധീനത്തിന്റെ ഒരു പതിറ്റാണ്ട്

കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്റെ വ്യാപ്തിയും സ്വാധീനവും അഭൂതപൂര്‍വമായിരുന്നു. 2016-ല്‍ ആരംഭിച്ചതുമുതല്‍ രാജ്യത്തുടനീളം ഈ പദ്ധതിക്കുകീഴില്‍ 7.5 കോടിയിലധികം പ്രസവപൂര്‍വ പരിശോധനകള്‍ നടത്തി. പ്രധാനമായും, ഉയര്‍ന്ന അപകടസാധ്യതയുള്ള 1.17 കോടിയിലധികം ഗര്‍ഭധാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.

പിഎംഎസ്എംഎയുടെ പത്തുവര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ വേളയില്‍, ഭാരതം ഒരു പൊതുജനാരോഗ്യ പദ്ധതിയുടെ വിജയം മാത്രമല്ല ആഘോഷിക്കുന്നത്. സുരക്ഷിതമായ ലക്ഷക്കണക്കിനു ഗര്‍ഭധാരണങ്ങളെയും, കൂടുതല്‍ ആരോഗ്യവതികളായ അമ്മമാരെയും, നവജാത ശിശുക്കള്‍ക്കു ലഭിച്ച മികച്ച തുടക്കങ്ങളെയും, ഈ മാറ്റം സാധ്യമാക്കിയ ആരോഗ്യപ്രവര്‍ത്തകരുടെയും സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളെയുംകൂടിയാണു രാജ്യം ആഘോഷമാക്കുന്നത്.

കേരളം: സുരക്ഷിത മാതൃത്വത്തിന് മാതൃക

കരുത്തുറ്റ ഗര്‍ഭകാല പരിചരണ സംവിധാനങ്ങള്‍, ഉയര്‍ന്ന ആരോഗ്യ അപകടസാധ്യതയുള്ള ഗര്‍ഭിണികളെ നേരത്തെ തന്നെ തിരിച്ചറിയല്‍, നൂറു ശതമാനത്തിനടുത്തുള്ള ആശുപത്രി പ്രസവങ്ങള്‍ എന്നിവയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ മാതൃ ആരോഗ്യ നേട്ടങ്ങള്‍ എങ്ങനെ കൈവരിക്കാമെന്ന് കേരളത്തിന്റെ മുന്നേറ്റം തെളിയിക്കുന്നു.

ഗര്‍ഭകാല പരിചരണത്തിന്റെ തുടര്‍ച്ച ശക്തമാക്കാന്‍ സംസ്ഥാനത്തിന് നിരന്തരം സാധിക്കുന്നുണ്ട്. നാലോ അതിലധികമോ തവണ ഗര്‍ഭകാല പരിശോധനകള്‍ നടത്തുന്ന സ്ത്രീകളുടെ അനുപാതം NFHS 5-ലെ 81.3%-ല്‍ നിന്ന് NFHS6 ല്‍ 88.6% ആയി ഉയര്‍ന്നു. NFHS 6 പ്രകാരം ആശുപത്രി പ്രസവങ്ങള്‍ 99.7% എന്ന ശ്രദ്ധേയമായ നിരക്കില്‍ എത്തിയിട്ടുണ്ട്. ഇത് മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും പ്രസവസമയത്ത് വിദഗ്‌ദ്ധ പരിചരണം ഉറപ്പാക്കാന്‍ സഹായകരമാകുന്നു.

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാനും വിപുലീകൃത പിഎംഎസ്എംഎയും നടപ്പിലാക്കിയതാണ് ഈ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പദ്ധതി ആരംഭിച്ചതു മുതല്‍, വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ഗര്‍ഭകാല പരിശോധനയിലൂടെ 13.8% നിരക്കില്‍ ഉയര്‍ന്ന ആരോഗ്യഅപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗുരുതരമായ വിളര്‍ച്ച, മറ്റ് പ്രസവസംബന്ധമായ സങ്കീര്‍ണ്ണതകള്‍ എന്നിവ നേരത്തെ കണ്ടെത്തുന്നത് വഴി അടിയന്തിര ഘട്ടങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ കൃത്യസമയത്ത് റഫര്‍ ചെയ്യാനും സൂക്ഷ്മമായി നിരീക്ഷിക്കാനും ഉചിതമായ പരിചരണം നല്‍കാനും സാധിച്ചിട്ടുണ്ട്.

സമഗ്രമായ എഎന്‍സി കവറേജ്, വ്യവസ്ഥാപിതമായ രീതിയില്‍ ആരോഗ്യ അപകടസാധ്യത കണ്ടെത്തല്‍, ഗുണനിലവാരമുള്ള പരിചരണം കൃത്യസമയത്ത് ലഭ്യമാക്കല്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഓരോ ഗര്‍ഭിണിക്കും വ്യക്തിഗത പരിചരണം നല്‍കാനുള്ള ശേഷി കേരളം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം മാതൃജീവന്‍ രക്ഷിക്കുന്നതില്‍ സംസ്ഥാനം കൈവരിക്കുന്ന തുടര്‍ച്ചയായ പുരോഗതിയില്‍ ദൃശ്യമാണ്. മാതൃമരണ നിരക്ക് പ്രതിവര്‍ഷം ഒരു ലക്ഷം പ്രസവങ്ങളില്‍ 30 എന്നതില്‍ നിന്ന് 24 ആയി വീണ്ടും കുറഞ്ഞു. ഇത് രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

 

Tags: Narendra ModiPM Surakshit Matritva AbhiyanPMSMA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

പുതിയ വാര്‍ത്തകള്‍

ജൂൺ 9, ബിർസ മുണ്ട ബലിദാന ദിനം: മണ്ണും സ്വത്വവും കാത്ത വനനായകൻ

ഒമാൻ തീരത്ത് വ്യാപാര കപ്പലിന് നേരെ മിസൈൽ ആക്രമണം:  24 ഭാരതീയരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്; രക്ഷാപ്രവർത്തനത്തിനെത്തിയത് രണ്ട് ഹെലികോപ്ടറുകൾ

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

വ്യാപാര ചട്ടക്കൂടിന് വഴിയൊരുങ്ങുന്നു : ഇന്ത്യയും യുഎസും ജൂലൈയിൽ ആദ്യഘട്ട വ്യാപാര കരാറിൽ ഒപ്പുവെച്ചേക്കുമെന്ന് പിയൂഷ് ഗോയൽ

മുഖ്യമന്ത്രിയായ ആഘോഷത്തിനിടെ ആപ്പിൾ കടിച്ചു തിന്നതിന്റെ ബാക്കി ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡി.കെ ശിവകുമാർ; വീഡിയോ വൈറലാകുന്നു

വായ്‌പ സബ്‌സിഡി തുകയിൽ 3.57 കോടി രൂപ അടിച്ചുമാറ്റി; തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ പിടിയിൽ

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

ഇന്റര്‍നെറ്റ് ട്രാഫിക്: മനുഷ്യരെ മറികടന്ന് ‘ബോട്ടു’കള്‍

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.