തിരുവനന്തപുരം: ചൊവ്വാഴ്ച നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റി. പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.
തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വിദ്യാര്‍ഥികളുടെ ആശങ്ക കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്‌ക്കാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍ നിര്‍ദേശിക്കുകയായിരുന്നു.
മറ്റു ജില്ലകളിലും വിദൂരസ്ഥലങ്ങളിലും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമയത്തിന് പരീക്ഷാ ഹാളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ പ്രയാസം പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.















